Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബലൂചിസ്​താനിലെ പ്രതിഷേധ പ്രകടനത്തിൽ ഇന്ത്യൻ പതാകയും മോദിയുടെ ചിത്രവും (വിഡിയോ)

text_fields
bookmark_border
ബലൂചിസ്​താനിലെ പ്രതിഷേധ പ്രകടനത്തിൽ ഇന്ത്യൻ പതാകയും മോദിയുടെ ചിത്രവും (വിഡിയോ)
cancel

ന്യൂഡൽഹി: പാകിസ്താനിലെ ബലൂചിസ്ഥാനില്‍ തിങ്കളാഴ്ച നടന്ന പ്രതിഷേധ പ്രകടനത്തിൽ  ഇന്ത്യന്‍ പതാകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നിലകൊള്ളുന്ന വിഭാഗം നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം.

ബലൂചിസ്ഥാനിലെ സ്വാതന്ത്ര്യ സമര നേതാവായിരുന്ന അക്ബര്‍ ബുക്തിയുടെയും ചിത്രങ്ങള്‍ പ്രതിഷേധക്കാർ കൈയിലേന്തിയിരുന്നു. സമരക്കാര്‍ പാകിസ്താന്‍ പതാക നിലത്തിട്ട് ചവിട്ടുന്നതും ഇന്ത്യന്‍ പതാകയുമായി പ്രകടനം നടത്തുന്നതുമായ ചിത്രങ്ങള്‍ പുറത്തുവന്നു. പ്രക്ഷോഭകാരികൾ പാകിസ്​താൻ പതാക നിലത്തിട്ട്​ ചവിട്ടുകയും ചെയ്യുന്ന ചിത്രവും പുറത്ത്​ വന്നിട്ടുണ്ട്​. ബലൂചിസ്ഥാനിലെ സൂയി, ദേര ബുക്തി, ജാഫറാബാദ്, നാസിരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ നാല് ദിവസങ്ങളായി കടുത്ത സമരങ്ങള്‍ നടന്നുവരികയാണ്.

നേരത്തെ സ്വാത​ന്ത്ര്യദിന പ്രസംഗത്തിൽ മോദി ബലൂചിസ്​താനിലെ പ്രക്ഷോഭകാരികളെ പിന്തുണച്ച്​  രംഗത്തെത്തിയിരുന്നു. ഭാരത സർക്കാറും മാധ്യമങ്ങളും ബലൂചിസ്​താനിലെ മനുഷ്യവകാശങ്ങളെ കുറിച്ച്​ മാത്രമല്ല, അവിടുത്തെ സ്വത​ന്ത്ര്യ പ്ര​ക്ഷോഭത്തെ പിന്തുണക്കാനും ശ്രമിക്കുമെന്നായിരുന്നു ​മോദിയുടെ പരാമർശം. മോദിയുടെ ഇൗ പ്രസംഗത്തെ അനുകൂലിച്ച ബലൂച് സ്വാതന്ത്ര്യസമര നേതാക്കള്‍ക്കെതിരെ പാക്കിസ്താന്‍ കേസെടുത്തിരുന്നു.

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story