Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾക്കതിരെ ബി.ജെ.പി പ്രതിഷേധം

text_fields
bookmark_border
ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾക്കതിരെ ബി.ജെ.പി പ്രതിഷേധം
cancel

ബംഗളുരു: മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്‍റർനാഷണൽ സംഘടിപ്പിച്ച റാലിയിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയെന്നാരോപിച്ച് ബി.ജെ.പിയുടെ പ്രതിഷേധം ഇന്ന്. സന്നദ്ധ സംഘടനക്കെതിരെയുള്ള പ്രതിഷേധം ബി.ജെ.പി  നേതാവ് ബി.എസ് യെദ്യൂരപ്പ ഉദ്ഘാടനം ചെയ്യും.

കശ്മീരിൽ ആംനസ്റ്റി ഇന്‍റർനാഷണൽ സംഘടിപ്പിച്ച റാലിയിലാണ് ദേശീയ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നതെന്നാണ് ആരോപണം.  ഇന്ത്യൻ ആർമിയെ പ്രശംസിച്ച കശ്മീരി പണ്ഡിറ്റുമായി റാലിയിൽ പങ്കെടുത്ത കശ്മീരികൾ വാഗ്വാദത്തിലേർപ്പെട്ടെന്നും  തുടർന്നാണ് 'ആസാദി' മുദ്രാവാക്യം ഉയർത്തപ്പെട്ടതെന്നുമാണ് ആരോപണം.

 പാകിസ്താനെ പ്രശംസിച്ചുവെന്നാരോപിച്ച് കർണാടക നടി രമ്യക്കെതിരെയും കോടതിയിൽ ഹരജി ഫയൽ ചെയ്തിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story