Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരികൾ സമാധാന...

കശ്​മീരികൾ സമാധാന കാംക്ഷികൾ –​മെഹബൂബാ മുഫ്​തി

text_fields
bookmark_border
കശ്​മീരികൾ സമാധാന കാംക്ഷികൾ –​മെഹബൂബാ മുഫ്​തി
cancel

ശ്രീനഗർ: കശ്​മീരിലെ ജനങ്ങൾ കല്ലെറിയുന്നവര​ല്ലെന്നും സമാധാനം കാംക്ഷിക്കുന്നവരാണെന്നും മുഖ്യമന്ത്രി മെഹബൂബ മുഫ്​തി. സംസ്​ഥാനത്തെ വിവിധ സ്​ഥലങ്ങളിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. കശ്​മീരികളുടെ എതിർപ്പും അകൽചയും ഇല്ലാതാക്കാൻ ​േകന്ദ്ര സർക്കാർ മുൻകൈയ്യെടുക്കണമെന്നും മേഖലയിലെ പ്രശ്​നപരിഹാരത്തിന്​ രാഷ്​ട്രീയവും സാമ്പത്തികവുമായ നടപടികൾ കൈക്കൊള്ളണമെന്നും മെഹബൂബ ആവശ്യപ്പെട്ടു. കശ്​മീർ പ്രശ്​ന​​വുമായി ബന്ധപ്പെട്ട്​ സംസ്​ഥാനത്തെ ​​​പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടതിന്​ പിറകെയാണ്​ മെഹബൂബയുടെ പ്രസ്​താവന.

അതേസമയം, സമാധാനത്തിലേക്കുള്ള ഒരേയൊരു വഴി കശ്​മീരികൾക്ക്​ സ്വയം നിർണയാവകാശം നൽകുക മാത്രമാണെന്ന്​ മോദിയുടെ ​പ്രസ്​താവനയോട്​ പ്രതികരിക്കവെ ഹുറിയത്​ ​കോൺഫറൻസ്​ ചെയർമാൻ സയ്യിദ്​ അലി ഷാ ഗിലാനി ​പറഞ്ഞു. അന്താരാഷ്​ട്ര നിയമങ്ങൾ മാനിച്ച്​ സംസ്​ഥാനത്ത്​ ഇന്ത്യ നടത്തുന്ന അതിക്രമങ്ങൾ നിർത്തുകയും യു.എൻ ചാർട്ടർ പാലിക്കണമെന്നും ഗിലാനി കൂട്ടി​ച്ചേർത്തു. കശ്​മീർ പ്രശ്​നത്തിന്​ ഭരണഘടനയുടെ ചട്ടക്കൂടിൽ നിന്നുകൊണ്ട് ​ശാശ്വത പരിഹാരം ആവശ്യമാണെന്നാണ്​ മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു​. കശ്​മീരികളുടെ ത്യാഗത്തെ അപമാനിക്കുന്ന പ്രസ്​താവനയെന്നാണ്​ മോദിയുടെ ​അഭ​ി​പ്രായ ​​പ്രകടനത്തോട്​ ക​ശ്​മീരിലെ സ്വതന്ത്ര എം.എൽ.എയായ എഞ്ചിനീയർ റാഷിദ്​ ​പ്രതികരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mehabooba mufti
Next Story