Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദാവൂദ്​ പാകിസ്​താനിൽ;...

ദാവൂദ്​ പാകിസ്​താനിൽ; ആറ്​ വിലാസങ്ങൾ യു.എൻ സ്ഥിരീകരിച്ചു

text_fields
bookmark_border
ദാവൂദ്​ പാകിസ്​താനിൽ; ആറ്​ വിലാസങ്ങൾ യു.എൻ സ്ഥിരീകരിച്ചു
cancel

ന്യൂഡൽഹി: അധോലോക  നേതാവ്​ദാവൂദ് ഇബ്രാഹിമി​േൻറതെന്ന്​ കാണിച്ച്​ ഇന്ത്യ നൽകിയ പാകിസ്​താനിലെ ​ഒമ്പത്​ മേൽ വിലാസങ്ങളിൽ ആറെണ്ണം ​െഎക്യരാഷ്​ട്രസഭ സ്ഥിരീകരിച്ചു.  അതേസമയം ഇന്ത്യ നൽകിയ മേൽവിലാസങ്ങളിൽ മൂന്നെണ്ണം തെറ്റാണെന്നും ഇതിലൊന്ന് പാകിസ്താ​​െൻറ ഐക്യരാഷ്ട്രസഭ പ്രതിനിധി മലീഹ ലോധിയുടേയതാണെന്നും കണ്ടെത്തിയിട്ടുണ്ട്.  ദാവൂദ്​ പാകിസ്​താനിലുണ്ടെന്ന ഇന്ത്യയുടെ വാദത്തെ ശരിവെക്കുന്നതാണ് യു.എന്നി​​െൻറ കണ്ടെത്തൽ.

ഇന്ത്യയിൽ നടന്ന പല കുറ്റകൃത്യങ്ങളുടേയും സൂത്രധാരനെന്ന് കരുതപ്പെടുന്ന ദാവൂദ് പാകിസ്താനിലുണ്ടെന്നും അറസ്റ്റ് ചെയ്യണമെന്നും ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. പാകിസ്​താനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യ ദാവൂദിന്റെ പാകിസ്​താനിലെ  മേല്‍വിലാസങ്ങള്‍ യു.എന്നിന് കൈമാറിയത്.

പാകിസ്താനിൽ നിരവധി ഭൂസ്വത്തുക്കളുള്ള ദാവൂദ് നിരന്തരം താമസ സ്ഥലം മാറിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഇന്ത്യ അവകശപ്പെടുന്നത്.  ഇതിനുള്ള തെളിവായാണ് ദാവൂദിന്റെ വിലാസങ്ങൾ കൈമാറിയത്. 2013 സെപ്റ്റംബറിൽ ദാവൂദ് വാങ്ങിയ പുതിയ വീടിന്റെ വിവരങ്ങളും ഇന്ത്യ പാക്കിസ്​താന് കൈമാറിയിരുന്നു. എന്നാൽ ഇന്ത്യയുടെ വാദം നിഷേധിക്കുന്ന പാകിസ്താൻ രാജ്യത്ത് ദാവൂദില്ലെന്നാണ് പറയുന്നത്.
1993 ലെ മുംബൈ സ്​ഫോടനത്തി​​െൻറ മുഖ്യ സൂത്രധാരനും അധോലോക കുറ്റവാളിയുമാണ്​ ദാവൂദ്​ ഇബ്രാഹിം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dawood Ibrahim
Next Story