Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ ഭൂചലനം
text_fieldsbookmark_border
ന്യുഡൽഹി: ഇന്ത്യ-–മ്യാൻമർ അതിർത്തിയിൽ ഭൂചലനം. രാവിലെ ഇന്ത്യൻ സമയം 7.11നാണ് ഭൂചലനമുണ്ടായതെന്ന് കേന്ദ്ര മെറ്റിയറോളജിക്കൽ വകുപ്പ് അറിയിച്ചു. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖെപ്പടുത്തിയ ഭൂചലനമാണുണ്ടായത്. ഇന്ത്യ–മ്യാൻമർ അതിർത്തിക്ക് പുറമെ അസം, കൊൽക്കത്ത, ഗുവാഹത്തി, പട്ന, ഭുവനേശ്വർ തുടങ്ങിയ സ്ഥലങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
അസമിലെ കർബി ആഗ് ലോങ് ജില്ലയിൽ പുലർചെ അഞ്ച് മണിക്കുണ്ടായ ഭൂചലനത്തിൽ റിക്ടർ സ്കെയിലിൽ 3.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. എവിടെയും നാശനഷ്ടങ്ങൾ റിപ്പോർട്ട് െചയ്തിട്ടില്ല. മാസങ്ങൾക്ക് മുമ്പ് നേപ്പാളിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
