Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീർ പ്രശ്​ന...

കശ്​മീർ പ്രശ്​ന പരിഹാരത്തിന്​ എല്ലാ പാർട്ടികളും ഒരുമിച്ച്​ നീങ്ങണം –പ്രധാനമ​ന്ത്രി

text_fields
bookmark_border
കശ്​മീർ പ്രശ്​ന പരിഹാരത്തിന്​ എല്ലാ പാർട്ടികളും ഒരുമിച്ച്​ നീങ്ങണം –പ്രധാനമ​ന്ത്രി
cancel

ന്യൂഡൽഹി:  ജമ്മു കശ്മീരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ വേണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനാ ചട്ടങ്ങൾക്കുള്ളിൽ നിന്നുകൊണ്ട്​​ ​ പ്രശ്​നം ശാശ്വതമായി പരിഹരിക്കണം. ഇതിന്​ എല്ലാ പാർട്ടികളും ഒരുമിച്ച് നീങ്ങണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കശ്മീരിൽ നിലിനിൽക്കുന്ന സ്ഥിതിയിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഘർഷങ്ങളിൽ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി. സംഘർഷങ്ങളിൽ ജീവൻ നഷ്ടമായവരും രാജ്യത്തി​​െൻറ ഭാഗം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. യുവാക്കള്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ജീവന്‍ നഷ്​ടപ്പെട്ടത് അസ്വസ്ഥതപ്പെടുത്തുന്നതാണ്​. സംഘർഷങ്ങൾക്ക്​ ചര്‍ച്ചകളിലുടെ സമാധാനപരമായ പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്​ദുല്ലയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജൂലൈ എട്ടിന്​ ഹിസ്ബുൽ മുജാഹിദീന്‍ കമാൻഡർ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടർന്നാണ്​ കശ്മീരില്‍ സംഘര്‍ഷം തുടങ്ങിയത്.

അതേസമയം കശ്മീര്‍ വിഷയത്തില്‍ രാഷ്​ട്രീയ പരിഹാരമാണ് വേണ്ടതെന്ന് സുപ്രീംകോടതിയ​ും വ്യക്തമാക്കി. ജുഡീഷ്യല്‍ ഇടപെടലുകള്‍ കൊണ്ട് എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. കശ്മീര്‍ സംഘര്‍ഷം സംബന്ധിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirBurhan Waniopposition delegation
Next Story