Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടൊറൻറ്​ സൈറ്റിൽ...

ടൊറൻറ്​ സൈറ്റിൽ കയറിയാൽ മൂന്ന്​ വർഷം തടവുശിക്ഷ

text_fields
bookmark_border
ടൊറൻറ്​ സൈറ്റിൽ കയറിയാൽ മൂന്ന്​ വർഷം തടവുശിക്ഷ
cancel

ന്യൂഡൽഹി: ഇന്ത്യയിൽ നിരോധിക്കപ്പെട്ട ​ടൊറൻറ്​ സൈറ്റ്​ ​സന്ദർശിക്കുന്നവർ രണ്ട്​ വട്ടം ആലോചിക്കണം. മൂന്ന്​ കൊല്ലം ജയിൽ വാസവും മൂന്ന്​ ലക്ഷം രൂപ പിഴയുമാണ്​ ഇക്കൂട്ടരെ കാത്തിരിക്കുന്നത്​. നിരോധിക്കപ്പെട്ട സൈറ്റുകൾ ലോഗിൻ ചെയ്യു​​േമ്പാൾ ശിക്ഷ ലഭിക്കുന്ന ക്രിമിനൽ കുറ്റമാണെന്ന മുന്നറിയിപ്പുകൾ ഇനി മുതൽ സൈറ്റുകളിൽ ലഭിക്കും. നേരത്തെ നിയമ വിരുദ്ധവും പകർപ്പവകാശം ലംഘിച്ചതുമായ നിരവധി സൈറ്റുകൾ ടെലികമ്യൂണിക്കേഷൻ വിഭാഗം ബ്ലോക്​​ ​ചെയ്​തിരുന്നെങ്കിലും അതി​​െൻറ പുതിയ പകർപ്പുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു. ഇൗ സന്ദർഭത്തിലാണ്​ സർക്കാറി​​െൻറ പുതിയ നടപടി.

സൈറ്റിൽ പ്രവേശിക്കുന്നവർക്കും ഡൗൺലോഡ്​ ചെയ്യുന്നവർക്കും പകർപ്പെടുക്കുന്നവർക്കുമെതിരെ 1957ലെ കോപ്പിറൈറ്റ്​ ആക്​ട്​ ​പ്രകാരമാണ്​ കേസെടുക്കുക. ആദ്യമായി ​സൈറ്റിൽ പ്രവേശിക്കു​ന്നവർക്ക്​ കോപ്പീ റൈറ്റ്​ ലംഘന പ്രകാരം ആറു മാസം മുതൽ മൂന്ന്​ വർഷം വരെ തടവും 50000 രൂപവരെ പിഴയും ലഭിക്കും. വീണ്ടും കുറ്റം ആവർത്തിച്ചാൽ ഒരു വർഷം മുതൽ മൂന്ന്​ വർഷം വരെ തടവും ഒരു ലക്ഷം മുതൽ മൂന്ന്​ ലക്ഷം രൂപ വരെ പിഴയുമാണ്​ ഇൗടാക്കുക.

 2003ല്‍ സ്ഥാപിതമായതും ലോകത്തെ ഏറ്റവും പ്രചാരമുള്ള ടോറൻറ്​ സൈറ്റുകളിലൊന്നായ ടോറൻറ്​സ്​​ ഇ.യുവിന്​ പ്രതിദിനം 10 ലക്ഷത്തിലേറെ സന്ദര്‍ശകരാണുള്ളത്​. അതേസമയം ചില ടൊറൻറ്​ സൈറ്റുകൾ നി​രോധത്തി​​െൻറ പരിധിയിൽ വന്നിട്ടില്ല.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:torrent sites
Next Story