Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെ.എൻ.യു വിദ്യാർഥി നേതാവ് ബലാൽസംഗം ചെയ്തതായി ഗവേഷക

text_fields
bookmark_border
ജെ.എൻ.യു വിദ്യാർഥി നേതാവ് ബലാൽസംഗം ചെയ്തതായി ഗവേഷക
cancel

ന്യൂഡൽഹി: ജവഹർ ലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാർഥി നേതാവ് അൻമോൽ രത്തൻ തന്നെ ബലാൽസംഗം ചെയ്തതായി ഗവേഷക വിദ്യാർഥിനിയുടെ പരാതി. മയക്കുമരുന്ന് കലർത്തിയ പാനീയം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം അൻമോൽ ബലാൽസംഗം ചെയ്യുകയായിരുന്നു. 29കാരനായ അൻമോൽ ആൾ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍റെ സംസ്ഥാനപ്രസിഡന്‍റായി പ്രവർത്തിച്ചയാളാണ്. സംഘടനയിൽ നിന്നും ഇയാളെ പുറത്താക്കിയതായി നേതൃത്വം അറിയിച്ചു.

ഗവേഷക ആവശ്യപ്പെട്ട  സിനിമയുടെ സിഡി തന്‍റെ പക്കലുണ്ടെന്ന് പറഞ്ഞ് ഹോസ്റ്റൽ മുറിയിലെത്തിക്കുകയായിരുന്നു. അവിടെ വെച്ചാണ് യുവതിക്ക് മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം കൊടുത്തശേഷം ബലാൽസംഗം ചെയ്തത്.  സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറയരുതെന്നും ഇയാൾ ഭീഷണിപ്പെടുത്തി. എന്നാൽ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

അൻമോലിനെ പുറത്താക്കിയതായി എ.ഐ.എസ്.എ പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്. ലൈംഗിംക അതിക്രമത്തിന് ആരോപണം നേരിടുന്ന അൻമോലിനെ സംഘടനയിൽ നിന്നു പുറത്താക്കുന്നു എന്നാണ് പത്രകുറിപ്പിലുള്ളത്. നീതിക്ക് വേണ്ടിയുള്ള  യുവതിയുടെ പോരാട്ടത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് എ.ഐ.എസ്.എ നേതാവ് പറഞ്ഞു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story