Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅശാന്തിയണയാതെ...

അശാന്തിയണയാതെ കശ്മീര്‍; കര്‍ഫ്യൂവില്‍ മാറ്റമില്ല

text_fields
bookmark_border
അശാന്തിയണയാതെ കശ്മീര്‍; കര്‍ഫ്യൂവില്‍ മാറ്റമില്ല
cancel

ശ്രീനഗര്‍: സംഘര്‍ഷങ്ങളെ തുടര്‍ന്ന് സാധാരണ ജീവിതം താറുമാറായ കശ്മീര്‍ താഴ്വരയില്‍ പലയിടങ്ങളിലും 44ാം ദിവസവും കര്‍ഫ്യൂവില്‍ മാറ്റമില്ല. ശ്രീനഗര്‍ ജില്ലയിലും തെക്കന്‍ കശ്മീരിലും കര്‍ഫ്യൂവും താഴ്വരയിലെ മറ്റു പ്രദേശങ്ങളില്‍ സുരക്ഷാ സേനയുടെ നിയന്ത്രണങ്ങളും തുടരുകയാണ്. ശ്രീനഗറിന് പുറമെ അനന്ത്നാഗ്, പാംപോര്‍ എന്നീ പട്ടണങ്ങളിലാണ് മുന്‍കരുതലെന്ന നിലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. ആളുകള്‍ കൂട്ടംകൂടുന്നതിനും യാത്ര ചെയ്യുന്നതിനും വിലക്കുണ്ട്. അതിനിടെ വിഘടനവാദികള്‍ ജനങ്ങളോട് അങ്ങാടികളില്‍ ഒത്തുകൂടാനും വീടുകള്‍ക്ക് മുന്നില്‍ ജനപ്രതിനിധികളോടും രാഷ്ട്രീയ നേതാക്കളോടും രാജിവെക്കാനാവശ്യപ്പെട്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തില്‍ പ്രതിഷേധിച്ച് ആരംഭിച്ച പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് പ്രധാന വിഘടനവാദി ഗ്രൂപ്പുകളാണ്. ജൂലൈ ഒമ്പതിന് ആരംഭിച്ച പ്രതിഷേധങ്ങളില്‍ ഇതിനകം 64 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തിട്ടുണ്ട്. ഒന്നര മാസത്തോളമായി കടകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പെട്രോള്‍ പമ്പുകളുമടക്കം അടഞ്ഞുകിടക്കുകയാണ്. ഗതാഗതം പൂര്‍ണമായും സ്തംഭിച്ച താഴ്വരയില്‍ മൊബൈല്‍ സേവനങ്ങള്‍ നിയന്ത്രണങ്ങളോടെ പുന$സ്ഥാപിച്ചിട്ടുണ്ട്.

അതിനിടെ, കശ്മീര്‍ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം രാഷ്ട്രപതിയെ കണ്ട സംസ്ഥാന പ്രതിപക്ഷത്തിനെതിരെ ബി.ജെ.പി രംഗത്തത്തെി. മുമ്പ് അധികാരത്തിലിരുന്ന പാര്‍ട്ടികള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബി.ജെ.പി ദേശീയ വക്താവ് ശ്രീകാന്ത് ശര്‍മ പറഞ്ഞു. ദീര്‍ഘകാലം സംസ്ഥാനത്ത് ഭരണത്തിലിരുന്ന പാര്‍ട്ടികളാണ് സംഘര്‍ഷത്തിന് ഉത്തരവാദികളെന്നും ഇവര്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത് ഫോട്ടോയെടുക്കാനുള്ള സന്ദര്‍ശനം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല നയിച്ച സംഘത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷി പ്രതിനിധികളുമുണ്ടായിരുന്നു.

അക്രമികളോട് അനുരഞ്ജനമില്ളെന്ന് ജെയ്റ്റ്ലി

ജമ്മു: കശ്മീരില്‍ അക്രമികളോട് ഒരു തരത്തിലുമുള്ള അനുരഞ്ജനമില്ളെന്നും 60 കൊല്ലമായി മുടങ്ങിക്കിടക്കുന്ന സംസ്ഥാനത്തിന്‍െറ പുരോഗതിക്കായുള്ള ശ്രമം തുടരുമെന്നും കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി. കശ്മീരിലെ സ്ഥിതി ഗൗരവതരമെന്ന് വിലയിരുത്തിയ ജെയ്റ്റ്ലി, കശ്മീരില്‍ കല്ളെറിയുന്നവര്‍ സത്യഗ്രഹികളല്ളെന്നും പൊലീസിനെയും സുരക്ഷാസേനയെയും ഉന്നംവെക്കുന്നവരാണെന്നും പറഞ്ഞു. സങ്കുചിത നിലപാടുള്ളവര്‍ മാത്രമാണ് ഇത് കാണാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മുവിന്‍െറ സമീപ പ്രദേശത്ത് നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു-കശ്മീര്‍ പ്രശ്നത്തില്‍ മൂന്നു മുന്‍ഗണനകളാണ് നരേന്ദ്ര മോദിക്കുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്രമികളോട് ഒരു തരത്തിലുമുള്ള അനുരഞ്ജനമില്ളെന്നതാണ് ഒന്നാമത്തേത്. 60 കൊല്ലമായി മുടങ്ങിക്കിടക്കുന്ന സംസ്ഥാനത്തിന്‍െറ പുരോഗതിയാണ് രണ്ടാമത്തേത്. മൂന്ന് ബി.ജെ.പിയുടെ ശക്തി കേന്ദ്രമെന്ന നിലയില്‍ ജമ്മുവില്‍ അതീവ ജാഗ്രത. കശ്മീരിലെ അശാന്തിയുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് നിലപാടുകളില്ളെന്ന് ആരോപിക്കുന്ന പ്രതിപക്ഷ കക്ഷികള്‍ക്കുള്ള ഉത്തരമാണ് ഇവ മൂന്നും. പ്രതിപക്ഷം രാഷ്ട്രീയ തീരുമാനങ്ങള്‍ക്കായി സമ്മര്‍ദം ചെലുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഘടനവാദ ശക്തികളും പാകിസ്താനും ഇന്ത്യയുടെ അഖണ്ഡതക്കെതിരെ കൈകോര്‍ത്ത സന്ദര്‍ഭമാണിതെന്ന് സംഘര്‍ഷത്തെക്കുറിച്ച് ജെയ്റ്റ്ലി പറഞ്ഞു.

 

Show Full Article
TAGS:kashmir 
Next Story