Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹോസ്റ്റൽ ലഭിച്ചില്ല;...

ഹോസ്റ്റൽ ലഭിച്ചില്ല; ദേശീയ കായിക താരം ആത്മഹത്യ ചെയ്തു

text_fields
bookmark_border
ഹോസ്റ്റൽ ലഭിച്ചില്ല; ദേശീയ കായിക താരം ആത്മഹത്യ ചെയ്തു
cancel

പട്യാല: ഹോസ്റ്റൽ നിഷേധിച്ചതിനെ തുടർന്ന്​ ദേശീയ കായിക താരം ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. ഹാൻഡ്ബോൾ താരവും പഞ്ചാബ്​ ഖൽസാ കോളജിലെ രണ്ടാം വർഷ വിദ്യാർഥിനിയുമായ പൂജ (20) ആണ് ആത്മഹത്യ ചെയ്തത്​.

ഹോസ്റ്റൽ ഫീസും യാത്രാ ചെലവും തനിക്ക്​ വഹിക്കാനാവാത്തതിനാൽ ജീവിതം അവസാനിപ്പിക്കുകയാണെന്ന് പെൺകുട്ടി പ്രധാനമന്ത്രിക്ക് എഴുതിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നു​. സൗജന്യ ഭക്ഷണവും ഹോസ്റ്റലും നൽകാമെന്ന്​ വാഗ്ദാനം നൽകിയാണ്​ കഴിഞ്ഞ വർഷം പൂജക്ക്​ കോളജിൽ ​പ്രവേശനം നൽകിയത്​. എന്നാൽ, ഇൗ വർഷം മുതൽ സൗജന്യ ഹോസ്​റ്റൽ താമസം നിഷേധിക്കുകയായിരുന്നു. ​

വീട്ടിൽ നിന്നും കോളജിലേക്ക്​ പോകാൻ ദിവസവും 120 രൂപ ചെലവാകുമെന്നാണ്​ പെൺകുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്​. പിതാവ് പച്ചക്കറി വ്യാപാരിയായതിനാൽ കുടുംബത്തിന് പൂജയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഇക്കാരണത്താൽ ​കോളജിൽ പോകുന്നത്​ നിർത്താൻ ​പൂജ ആലോചിച്ചിരുന്നതായും റിപ്പോർട്ടുണ്ട്​.

അതേസമയം, പെൺകുട്ടിക്ക്​ കോളജിൽ പണം നൽകാതെ പ്രവേശനം നൽകിയിരുന്നെങ്കിലും സൗജന്യ ഹോസ്റ്റൽ സൗകര്യം വാഗ്​ദാനം ചെയ്തിരുന്നില്ലെന്നാണ്​​ അധികൃതരുടെ വാദം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide
Next Story