Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ അധ്യാപകനെ...

കശ്​മീരിൽ അധ്യാപകനെ അടിച്ചുകൊന്നത്​ സുരക്ഷാ സൈന്യമെന്ന്​ സ്​ഥിരീകരണം

text_fields
bookmark_border
കശ്​മീരിൽ അധ്യാപകനെ അടിച്ചുകൊന്നത്​ സുരക്ഷാ സൈന്യമെന്ന്​ സ്​ഥിരീകരണം
cancel

​ശ്രീനഗർ: കശ്​മീരിൽ കോളജ്​ അധ്യാപകൻ സൈന്യത്തി​​​െൻറ അടിയേറ്റ്​ കൊല്ലപ്പെട്ട സംഭവത്തിൽ മുതിർന്ന സൈനിക ഉദ്യോഗസഥ​​െൻറ കുറ്റ സമ്മതം. അധ്യാപക​​െൻറ​ കൊലപാതകം അസ്വീകാര്യവും നീതികരിക്കാൻ കഴിയുന്നതല്ലെന്നുമാണ്​​ സൈനിക മേധാവി അറിയിച്ചിരിക്കുന്നത്. സൈനികരും പ്രക്ഷോഭകാരികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ അധ്യാപകൻ കൊല്ലപ്പെ​െട്ടന്നായിരുന്നു നേരത്തെ സൈന്യം പറഞ്ഞിരുന്നത്​​.

കഴിഞ്ഞ ബുധനാഴ്​ച രാത്രിയിലാണ്​​ ശ്രീനഗറിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള ഖ്രൂ ഗ്രാമത്തിൽ സൈനിക റെയ്ഡിനിടെ ഷബിർ അഹ്​മദ്​ മോംഗ(32)യെന്ന കോളജ്​ അധ്യാപകനെ സൈന്യം ക്രൂരമായി അടിച്ച്​ കൊല​പ്പെടുത്തിയത്​​. മേഖലയിൽ റെയ്​ഡ്​ നടത്തുന്നതിന്​ സൈനികർക്ക്​ അനുമതി നൽകിയിരുന്നി​ല്ലെന്നും ഇൗ നടപടിയെ പിന്തുണക്കാൻ കഴിയില്ലെന്നും​ നോർത്തേൺ ആർമി കമാൻററായ ലെഫ്​റ്റനൻറ്​ ജനറൽ ഡി.എസ്​ ഹൂഡ കൂട്ടിച്ചേർത്തു.

സൈന്യം തങ്ങളുടെ വീട്ടിൽ അതിക്രമിച്ച്​ കടന്ന്​ സർവതും നശിപ്പിച്ചെന്നും ശാബി​റിനെ  വലിച്ചിഴച്ച്​ കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്നും​ ദൃക്​സാക്ഷി വെളിപ്പെടുത്തിയിരുന്നു​. ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ വധത്തെ തുടർന്ന്​ കശ്​മീരിൽ ആരംഭിച്ച പ്രക്ഷോഭത്തിൽ ഇതുവരെ 80 ഒാളംപേർ​ കൊല്ലപ്പെടുകയും ആറായിരത്തിലധികം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിട്ടുണ്ട്​.

 

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir conflictkashmir clash
Next Story