Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ത്രീധന പീഡനം: യു.പിയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു

text_fields
bookmark_border
സ്ത്രീധന പീഡനം: യു.പിയില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു
cancel

എതാ (യു.പി): ഉത്തര്‍പ്രദേശില്‍ ഒരുമാസത്തിനിടെ രണ്ട് സ്ത്രീധന കൊലപാതകങ്ങള്‍ നടന്നതായി പൊലീസ്. ഒരാള്‍ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലാണ്. എതാ ജില്ലയിലെ സക്രോലിയില്‍ കഴിഞ്ഞദിവസമാണ് 26കാരിയായ കംലേഷിനെ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ആറുവര്‍ഷം മുമ്പ് വിവാഹിതയായ കംലേഷിനെ ഭര്‍ത്താവ് ദുഷ്യന്തും കുടുംബവും സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചിരുന്നതായി സഹോദരന്‍ രാംവീര്‍ പരാതിയില്‍ പറയുന്നു. വ്യാഴാഴ്ചയാണ് കംലേഷിനെ ദുഷ്യന്തിന്‍െറ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെിയത്. ദുഷ്യന്തും കുടുംബവും ഒളിവിലാണ്. ഇവര്‍ക്കെതിരെ കേസെടുത്തതായും എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ളെന്നും പൊലീസ് പറഞ്ഞു.

മാര്‍ച്ച് 24ന് നടന്ന മറ്റൊരു സ്ത്രീധന കൊലയിലും പൊലീസ് കഴിഞ്ഞദിവസം കേസെടുത്തു. രാജ്പുര്‍ ഫറൂഖാബാദ് സ്വദേശിയായ ബന്ദനയെ ഭര്‍ത്താവ് ദിനേശും കുടുംബവും ചേര്‍ന്ന് തീകൊളുത്തി കൊല്ലുകയായിരുന്നു. കൊട്ട്വാലിയില്‍ സ്ത്രീധനം ആവശ്യപ്പെട്ട് ആസിഡ് ആക്രമണത്തിനിരയായ യുവതിയുടെ കേസിലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story