നീറ്റ്: ഡ്രസ് കോഡ് കര്‍ശനം
text_fieldsബംഗളൂരു: ഞായറാഴ്ച നടക്കുന്ന നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന് (നീറ്റ്) ഡ്രസ് കോഡ് കര്‍ശനമാക്കാന്‍ സി.ബി.എസ്.ഇ തീരുമാനം. പരീക്ഷാഹാളിലത്തെുമ്പോള്‍ ഷൂ ധരിക്കാന്‍ പാടില്ളെന്ന് എ.ഐ.പി.എം.ടി സ്പെഷല്‍ ഓഫിസര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. വലിയ ബട്ടണ്‍ ഒഴിവാക്കി കട്ടികുറഞ്ഞ ഹാഫ് സ്ളീവ് വസ്ത്രം ധരിക്കണമെന്നും ആശയവിനിമയ സംവിധാനം മറയ്ക്കാന്‍ സഹായിക്കുന്ന ബാഡ്ജുകളോ വലിയ പിന്നുകളോ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.
ഹാന്‍ഡ് ബാഗ്, പഴ്സ്, ഹെയര്‍പിന്‍, ബെല്‍റ്റ്, തൊപ്പി എന്നിവക്കും പരീക്ഷാഹാളില്‍ നിരോധമുണ്ട്. പെന്‍, സ്കെയില്‍, കാല്‍ക്കുലേറ്റര്‍, റൈറ്റിങ് പാഡ് തുടങ്ങിയവയും അനുവദിക്കില്ല. മോതിരം, കമ്മല്‍, മൂക്കുത്തി, മാല, പതക്കം തുടങ്ങിയ ആഭരണങ്ങള്‍ കര്‍ശനമായി പരിശോധിക്കും. ശിരോവസ്ത്രങ്ങള്‍ ധരിച്ചത്തെുന്നവര്‍ 8.30നാണ് പരീക്ഷാഹാളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
