190 പ്രത്യേക ഡീസല്‍ വാഹനങ്ങള്‍ വാങ്ങാന്‍ ഡല്‍ഹി പൊലീസിന് അനുമതി
text_fieldsന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലിനീകരണം തടയുന്നതിന് ഡീസല്‍ കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധത്തില്‍ ഇളവുനല്‍കാന്‍ സുപ്രീംകോടതി തയാറായില്ല. അതേസമയം, 30 ശതമാനം ഹരിത നികുതി അടച്ച് 190 പ്രത്യേക ഡീസല്‍ വാഹനങ്ങള്‍ വാങ്ങാന്‍ ഡല്‍ഹി പൊലീസിന് കോടതി അനുമതിനല്‍കി. ഡല്‍ഹിയില്‍ ഡീസല്‍ കാറുകളുടെ രജിസ്ട്രേഷന്‍ നിരോധിച്ചതിനെതിരെ മെഴ്സിഡസ്, ടയോട്ട, മഹീന്ദ്ര ജനറല്‍ മോട്ടോഴ്സ് തുടങ്ങിയ കമ്പനികള്‍ സമര്‍പ്പിച്ച ഹരജികളില്‍ വാദംകേള്‍ക്കുകയായിരുന്നു സുപ്രീംകോടതി. കനത്തസുരക്ഷ ആവശ്യമുള്ള വി.വി.ഐ.പികളുടെ യാത്രപോലുള്ള പ്രത്യേക ആവശ്യങ്ങള്‍ക്കും ക്രമസമാധാനപാലനത്തിനുമാണ് 190 ഡീസല്‍ വാഹനങ്ങള്‍ വാങ്ങാന്‍ ഡല്‍ഹി പൊലീസിന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ച് അനുമതി നല്‍കിയത്. ഇതുമൂലമുണ്ടാകുന്ന മലിനീകരണത്തിന് നഷ്ടപരിഹാരമായി 30 ശതമാനം മലിനീകരണ സെസ് ഓരോ വാഹനത്തിനും ഡല്‍ഹി പൊലീസ് അടക്കണം. ഡല്‍ഹി ജലബോര്‍ഡിന് പുതിയ ഡീസല്‍ ടാങ്കര്‍ വാങ്ങാന്‍ സുപ്രീംകോടതി അനുമതിനല്‍കി. മലിനീകരണ സെസില്‍നിന്ന് ജലബോര്‍ഡിനെ ഒഴിവാക്കുകയും ചെയ്തു. ഡീസല്‍ കാറുകള്‍ സി.എന്‍.ജി കാറുകളാക്കാന്‍ ടാക്സിക്കാര്‍ക്ക് നല്‍കിയ സമയപരിധി നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഡീസല്‍ കാറുകള്‍ സി.എന്‍.ജിയിലേക്ക് മാറ്റാനുള്ള സാങ്കേതികവിദ്യ ലഭ്യമല്ളെന്ന് ടാക്സി ഉടമകള്‍ ബോധിപ്പിച്ചു.
അതിനാല്‍ സമയപരിധി വീണ്ടും നീട്ടിനല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സമയപരിധി നീട്ടിനല്‍കിയപ്പോള്‍ ബദല്‍മാര്‍ഗത്തെക്കുറിച്ച് ആലോചിക്കേണ്ടതായിരുന്നുവെന്ന് പ്രതികരിച്ച സുപ്രീംകോടതി ഇനിയും നീട്ടാന്‍ ഒരുക്കമല്ളെന്ന് കൂട്ടിച്ചേര്‍ത്തു. ഓള്‍ ഇന്ത്യ പെര്‍മിറ്റ് ടാക്സികള്‍ക്ക് നിരോധം ബാധകമാകില്ളെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
