ഉടമകള്‍ക്കയച്ച 27 ലക്ഷം പാസ്പോര്‍ട്ടുകളെക്കുറിച്ച് വിവരമില്ല
text_fields
ന്യൂഡല്‍ഹി: ഉടമകളുടെ പേരില്‍ അയച്ച 27 ലക്ഷം പാസ്പോര്‍ട്ടുകള്‍ അവകാശികള്‍ കൈപ്പറ്റിയോ എന്ന് വിദേശകാര്യ മന്ത്രാലയത്തിന് വിവരമില്ളെന്ന് സി.എ.ജി റിപ്പോര്‍ട്ട്. ഉടമകള്‍ക്ക് ലഭിച്ചില്ളെങ്കില്‍ പിന്നെ ഇത്രയും പാസ്പോര്‍ട്ട് എവിടെപ്പോയെന്നതാണ് ആശങ്കപ്പെടുത്തുന്നത്.
2013ല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പാസ്പോര്‍ട്ട് കൈമാറാന്‍ ശരാശരി ഒമ്പതു ദിവസം മാത്രമെടുത്തിരുന്നത് 2014ല്‍ 16 ദിവസമായി വര്‍ധിച്ചുവെന്നും സാധാരണ അപേക്ഷകളില്‍ മൂന്നു പ്രവൃത്തിദിനങ്ങളില്‍ പാസ്പോര്‍ട്ട് നല്‍കിയത് 21 ശതമാനത്തിനു മാത്രമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പാസ്പോര്‍ട്ട് അപേക്ഷകള്‍ പിന്‍വലിച്ചവര്‍ക്ക് തുക തിരിച്ചുനല്‍കാന്‍ ഇതുവരെയും സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. പിന്‍വലിച്ച അപേക്ഷകള്‍ക്കും സേവാകേന്ദ്രങ്ങളില്‍ എത്താത്തതു മൂലവും സര്‍ക്കാറിന് 78.46 കോടി രൂപ ലഭിച്ചിട്ടുണ്ട്. 2013 ഒക്ടോബറിനും 2014 ഡിസംബറിനുമിടയില്‍ 5.42 ലക്ഷം പാസ്പോര്‍ട്ട് അപേക്ഷകളിലായാണ് ഇത്രയും തുക ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
