Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നേതാജിയുടെ തിരോധാനം: നിര്‍ണായക ഫയല്‍ സര്‍ക്കാര്‍ നശിപ്പിച്ചെന്ന് രേഖ
text_fieldsbookmark_border
ന്യൂഡല്‍ഹി: സുഭാഷ് ചന്ദ്ര ബോസിന്‍െറ തിരോധാനത്തിന്‍െറ കാരണം സൂചിപ്പിക്കുന്ന സുപ്രധാന വിവരങ്ങളടങ്ങിയ രേഖ 1972ല്‍ കേന്ദ്രസര്‍ക്കാര്‍ നശിപ്പിച്ചതായി വിവരം. നേതാജിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട 27 ഫയലുകളിലാണ് ഇതുസംബന്ധിച്ച പരാമര്‍ശം. തിരോധാനം സംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് മുഖര്‍ജി കമീഷന്‍ 2001ല്‍, 12 (226)56-പിഎം, എന്ന നമ്പറിലുള്ള ഫയലിന്‍െറ വിവരം തേടിയിരുന്നു. എന്നാല്‍, ഈ ഫയല്‍ 1972ല്‍ നടന്ന പതിവ് ശുചീകരണ പ്രക്രിയക്കിടെ നശിപ്പിച്ചതായാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്ന് കമീഷന് ലഭിച്ച പ്രതികരണം. എന്നാല്‍, ഫയലിന്‍െറ സംഗ്രഹം കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
