യാത്രക്കൂലി ഇതരവരുമാനം വര്‍ധിപ്പിക്കാന്‍ പദ്ധതിയുമായി റെയില്‍വേ
text_fieldsന്യൂഡല്‍ഹി: യാത്രക്കൂലിക്ക് പുറമെ വരുമാനം കണ്ടത്തെുന്നതിന്‍െറ ഭാഗമായി റെയില്‍വേ പുതിയമാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നു. റെയില്‍വേ സ്റ്റേഷനുകളിലെ കെട്ടിടങ്ങളും സ്ഥലവും പരമാവധി ഉപയോഗപ്പെടുത്തുക, ജീവനക്കാര്‍ക്ക് യൂനിഫോം സ്പോണ്‍സര്‍ ചെയ്യുക, വാണിജ്യാടിസ്ഥാനത്തില്‍ ട്രാക്കുകള്‍ക്കരികെ കൃഷിചെയ്യുക എന്നിവയാണ് നിര്‍ദേശങ്ങള്‍. രാജ്യസഭയിലെ ചോദ്യോത്തരവേളയില്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019ഓടെ ചരക്ക് ഇടനാഴികള്‍ പൂര്‍ത്തിയാകുന്നതോടെ ട്രെയിനുകളുടെ ശരാശരിവേഗത്തില്‍ വര്‍ധന കൈവരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
യാത്രക്കൂലി ഇതരവരുമാനം വര്‍ധിപ്പിച്ചില്ളെങ്കില്‍ റെയില്‍വേക്ക് സാമ്പത്തികമായി പിടിച്ചുനില്‍ക്കാനാവില്ളെന്നും ഈ വിഭാഗത്തിലുള്ള വരുമാനങ്ങള്‍ കൈകാര്യംചെയ്യാന്‍ പ്രത്യേക ഡയറക്ടറേറ്റ് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റേഷനുകളിലെയും ട്രാക്കുകളിലെയും കോച്ചുകളിലെയും പരസ്യങ്ങളിലൂടെയും ഒഴിഞ്ഞുകിടക്കുന്ന ഭൂമിയും റെയില്‍വേ കെട്ടിടങ്ങളും പരമാവധി ഉപയോഗപ്പെടുത്തിയും വരുമാനം കണ്ടത്തൊനാണ് ഡയറക്ടറേറ്റ് ശ്രമിക്കുക. സ്റ്റേഷനുകളില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സ്പോണ്‍സര്‍മാരെ ക്ഷണിക്കാനും സ്റ്റേഷന്‍പരിധിയുടെ പുറത്ത് പണം നല്‍കി ഉപയോഗിക്കാവുന്ന ശുചിമുറി നിര്‍മിക്കാനും ആലോചനയുണ്ട്. റെയില്‍വേ പരിസരത്ത് വൈഫൈ, റേഡിയോ, മൊബൈല്‍ ആപ്പുകള്‍, വിഡിയോ ഗെയിമുകള്‍ എന്നിവ ഒരുക്കുന്നതും പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
