Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആണ്‍കുട്ടി1,...

ആണ്‍കുട്ടി1, പെണ്‍കുട്ടികള്‍ 13, രാംസിങ് കാത്തിരിക്കുന്നു അടുത്ത ആണ്‍കുഞ്ഞിനെ

text_fields
bookmark_border
ആണ്‍കുട്ടി1, പെണ്‍കുട്ടികള്‍ 13, രാംസിങ് കാത്തിരിക്കുന്നു അടുത്ത ആണ്‍കുഞ്ഞിനെ
cancel

വഡോദര: തന്‍െറ ഭാര്യ കാനു സങ്കോദ് ജന്മം നല്‍കുന്ന 15ാമത്തെ കുഞ്ഞ് ആണാകണമെന്നാണ് ഗുജറാത്തിലെ കര്‍ഷകനായ രാംസിങ് സങ്കോദിന്‍െറ ആഗ്രഹം. ഒരാണ്‍കുട്ടിയും 13 പെണ്‍മക്കളുമടക്കം 14 കുട്ടികളാണ് ദമ്പതികള്‍ക്കുള്ളത്. തങ്ങളുടെ പെണ്‍കുട്ടികളെ സംരക്ഷിക്കാനായി അവര്‍ക്ക് ഒരാണ്‍കുഞ്ഞിനെക്കൂടി വേണം.കഴിഞ്ഞ വര്‍ഷവും ആണ്‍കുഞ്ഞിനു വേണ്ടി കാനു ഗര്‍ഭിണിയായിരുന്നു. എന്നാല്‍ ലഭിച്ചതാകട്ടെ പെണ്‍കുഞ്ഞും.
ഒരിക്കല്‍ പോലും ഇവര്‍ ഗൈനക്കോളജിസ്റ്റിനെ സമീപിച്ചിട്ടില്ല. 34കാരിയായ കാനു വീണ്ടും ഗര്‍ഭിണിയാണ്. ഇത്തവണയും അവര്‍ പ്രതീക്ഷയിലാണ്. 16 കുട്ടികള്‍ക്കാണ് ഇവര്‍ ജന്മം നല്‍കിയത്. എന്നാല്‍ രണ്ടു കുട്ടികള്‍ മരിച്ചു. 35കാരനായ രാംസിങ്ങിന്‍െറ അടക്കാനാവാത്ത ആഗ്രഹമാണ് രണ്ട് ആണ്‍കുട്ടികള്‍ വേണമെന്നത്.എന്നാല്‍, കാനു നിരന്തര ഗര്‍ഭധാരണം കാരണം ക്ഷീണിതയാണ്.
ഗര്‍ഭം ചുമക്കാന്‍ വയ്യാത്ത അവസ്ഥയാണുള്ളതെന്ന് അവര്‍ തുറന്നു പറയുന്നു. ഭര്‍ത്താവിന്‍െറ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ഗര്‍ഭം ചുമക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ളെന്നും അവര്‍ പറയുന്നു.രാംസിങ്ങിനെ സംബന്ധിച്ച് ഒരാണ്‍കുഞ്ഞ് വേണമെന്നത് ആചാരങ്ങളുടെ ഭാഗമാണ്. തങ്ങളുടെ സമ്പ്രദായമനുസരിച്ച് സഹോദരിമാരുടെ ഉത്തരവാദിത്തം നിറവേറ്റാന്‍ സഹോദരന്മാര്‍ ബാധ്യസ്ഥരാണെന്നും ഏക പുത്രന് അത് ഒറ്റക്ക് സാധിക്കില്ളെന്നും ആറുമാസം ഗര്‍ഭിണിയായ കാനു ചൂണ്ടിക്കാണിക്കുന്നു.ഇവരുടെ ഏക പുത്രനായ വിജയ് 2013ലാണ് ജനിച്ചത്.ആദ്യത്തെ ഏഴു പ്രസവങ്ങളിലും ആണ്‍കുഞ്ഞിനെ ലഭിക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് വേറെ വിവാഹം കഴിക്കുമെന്ന് ഭീഷണിപ്പെടുത്തി.താനൊരു അനാഥയാണെന്നും ഒറ്റപ്പെടാതിരിക്കാന്‍ തനിക്ക് സമ്മതിക്കേണ്ടിവന്നുവെന്നും അവര്‍ പറയുന്നു.നിരക്ഷരനായ രാംസിങ് പിന്നാക്കവിഭാഗത്തില്‍ നിന്നുമുള്ളയാളാണ്.  മിക്കവാറും പട്ടിണിയിലാണ്  കുടുംബം കഴിയുന്നത്.
 മക്കളുടെ നന്മക്കു വേണ്ടിയാണ് താനിതൊക്കെ ചെയ്യുന്നതെന്ന് രാംസിങ് പറയുന്നു. മൂത്ത പുത്രിമാരിലൊരാളായ നീരയും  ഗര്‍ഭിണിയാണ്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramsingh
Next Story