Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽ ഗാന്ധിയുമായി വേദി പങ്കിടൽ: ബുദ്ധദേവ് പി.ബി അംഗമല്ലെന്ന് യെച്ചൂരി

text_fields
bookmark_border
രാഹുൽ ഗാന്ധിയുമായി വേദി പങ്കിടൽ: ബുദ്ധദേവ് പി.ബി അംഗമല്ലെന്ന് യെച്ചൂരി
cancel

ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ബംഗാൾ മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയും വേദി പങ്കിട്ട സംഭവത്തിൽ  വിശദീകരണവുമായി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. ബുദ്ധദേവ് പോളിറ്റ് ബ്യൂറോയിലോ കേന്ദ്ര കമ്മിറ്റിയിലോ അംഗമല്ലെന്ന് യെച്ചൂരി പ്രതികരിച്ചു.

കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസ് ഗ്രൗണ്ടിലെ പ്രചാരണ യോഗത്തിലാണ് ബുദ്ധദേവും രാഹുൽ ഗാന്ധിയും വേദി പങ്കിട്ടത്. മമതാ ബാനര്‍ജിയുടെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ഇരുവരും പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ദുര്‍ഭരണത്തിലൂടെ സംസ്ഥാനത്തെ നശിപ്പിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിസഭയെ പുറത്താക്കാന്‍ കോണ്‍ഗ്രസും സി.പി.എമ്മും ഒന്നിക്കേണ്ടത് ആവശ്യമാണെന്ന് ബുദ്ധദേവ് പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ്-സിപിഎം പ്രവര്‍ത്തകര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story