Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹച്ചടങ്ങില്‍ ആഘോഷവെടിയേറ്റ് 16കാരന്‍ മരിച്ചു

text_fields
bookmark_border


സീതാപുര്‍: ഉത്തര്‍പ്രദേശിലെ സീതാപുരില്‍ സന്ദാനമേഖലയില്‍ വിവാഹച്ചടങ്ങിനിടെ നടന്ന ആഘോഷവെടിയേറ്റ് മഹേന്ദര്‍ എന്ന 16കാരന്‍ മരിച്ചു. രാത്രിയിലെ ചടങ്ങിനിടെയായിരുന്നു അപകടം. വധുവിന്‍െറ പിതാവും സഹോദരനും മറ്റ് രണ്ടുപേരും സ്റ്റേജിലേക്ക് കയറിയ ഉടനെ ലൈസന്‍സുള്ള തോക്കുകൊണ്ട് വെടിയുതിര്‍ക്കാന്‍ ആരംഭിച്ചപ്പോഴാണ് ചടങ്ങ് കണ്ടുനിന്ന മഹേന്ദറിന് അബദ്ധത്തില്‍ വെടിയേറ്റത്. മഹേന്ദറിനെ ഉടനെ ആശുപത്രിയിലത്തെിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് വധുവിന്‍െറ പിതാവ് അനന്തറാമിനെയും സഹോദരന്‍ രാമദാസിനെയും പൊലീസ് അറസ്റ്റ് ചെയ്തു.  
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story