ദേശീയ മ്യൂസിയത്തിൽ വൻഅഗ്നിബാധ; കെട്ടിടം പൂർണമായും നശിച്ചു
text_fieldsന്യൂഡൽഹി: മധ്യഡൽഹിയിലെ ദേശീയ ചരിത്ര മ്യൂസിയത്തിൽ വൻ അഗ്നിബാധ. ഇന്ന് പുലർച്ചെ 1.45നുണ്ടായ തീപിടിത്തത്തിൽ കെട്ടിടം പൂർണമായും കത്തിനശിച്ചു. കോടികളുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. കെട്ടിടത്തിന്‍റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഉടൻതന്നെ മറ്റ് ആറ് നിലകളിലേക്കും തീ പടരുകയായിരുന്നു. അതേ കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന ഫിക്കി (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ഇൻഡസ്ട്രി) ഓഡിറ്റോറിയത്തിലേക്കും തീപടർന്നു.
35 ഫയർഫോഴ്സ് വാഹനങ്ങൾ സ്ഥലത്തെത്തി. തീയണക്കാൻ ശ്രമിച്ച രണ്ട് ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്ക് ഗുരുതര പരുക്കേറ്റു. ഇവരെ റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം, കെട്ടിടത്തിന്‍റെ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനക്ഷമമല്ലായിരുന്നുവെങ്കിലും രണ്ടു മണിക്കൂർ കൊണ്ട് തീയണക്കാൻ സാധിച്ചെന്ന് ഫയർഫോഴ്സ് അറിയിച്ചു. അപകടസമയത്ത് കെട്ടിടത്തിൽ കൂടുതൽ പേർ ഇല്ലാതിരുന്നതുമൂലം വലിയ ദുരന്തമാണ് ഒഴിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
