Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജെ.എൻ.യു: ഉമർ ഖാലിദിന് സസ്പെൻഷൻ, കനയ്യക്ക് 10000 രൂപ പിഴ
text_fieldsbookmark_border
ന്യൂഡല്‍ഹി: അഫ്സല്‍ ഗുരു അനുസ്മരണ പരിപാടിയിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തിയ വിദ്യാർഥികൾക്കെതിരെ നടപടിയുമായി ജെ.എൻ.യു. ഉമർഖാലിദിനെ ഒരു സെമസ്റ്ററിൽ നിന്ന് നീക്കം ചെയ്യുകയും 20,000രൂപ പിഴയും ചുമത്തി. വിദ്യാർഥി യൂനിയൻ നേതാവ് കനയ്യകുമാറിനും 10,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഇവരെ കൂടാതെ മുജീബ് ഗാട്ടൂ, അനിബർ ഭട്ടാചാര്യ എന്നിവരടക്കം 14 പേർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. മുജീബ് ഗാട്ടുവിനെ രണ്ട് സെമസ്റ്ററിലേക്ക് ക്യാമ്പസില്‍നിന്നു പുറത്താക്കി. അശുതോഷിന് ജെ.എന്‍.യു. ഹോസ്റ്റലില്‍ ഒരു വര്‍ഷത്തേക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജവഹർലാൽ നെഹ്റു സർവകലാശാല അച്ചടക്ക സമിതിയാണ് നടപടി സ്വീകരിച്ചത്.
Next Story
