ഉയിഗുര്‍ നേതാവ് ദുല്‍ക്കര്‍ ഈസയുടെ വിസ ഇന്ത്യ റദ്ദാക്കി
text_fieldsന്യൂഡല്‍ഹി: ചൈനയിലെ വിമത സംഘടന വേള്‍ഡ് ഉയിഗുര്‍ കോണ്‍ഗ്രസ് നേതാവ് ദുല്‍ക്കര്‍ ഈസക്ക് ഇന്ത്യയില്‍ നടക്കുന്ന ചൈനീസ് വിമതരുടെ രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കാനനുവദിച്ച വിസ ഇന്ത്യ റദ്ദാക്കി. ചൈനയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിച്ച ഈസ ചൈനയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഷിന്‍ജിയാങിലെ ഉയിഗുര്‍ വിമതരുടെ നേതാവാണ്. ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ അടുത്ത ആഴ്ചയാണ് സമ്മേളനം നടക്കുന്നത്. സമ്മേളനത്തില്‍ ഈസയടക്കം ചൈനയില്‍ നിന്ന് നാടുകടത്തപ്പെട്ട നിരവധി വിമത നേതാക്കള്‍ പങ്കെടുക്കുകയും ചൈനയിലെ ജനാധിപത്യ പരിവര്‍ത്തനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുമെന്നും സൂചനയുണ്ട്.
അതേസമയം, ഇന്ത്യയിലേക്കുള്ള വിസ റദ്ദാക്കിയതിൽ നിരാശയുണ്ടെന്ന് ഈസ പ്രതികരിച്ചു. എന്‍റെ സന്ദർശനം അനാവശ്യമായ വിവാദങ്ങൾക്ക് ഇടയാക്കിയതിൽ ഖേദമുണ്ട്. ഈയവസരത്തൽ ഇന്ത്യൻ സർക്കാർ നേരിട്ട പ്രയാസങ്ങൾ ഞാൻ മനസ്സിലാക്കുന്നു- ഈസ പറഞ്ഞു.
പാക് തീവ്രവാദ സംഘടന ജയ്ശെ മുഹമ്മദിന്‍െറ തലവന്‍ മസൂദ് അസ്ഹറിനെ യു.എന്നിന്‍െറ കരിമ്പട്ടികയില്‍ ചേര്‍ക്കാനുള്ള ഇന്ത്യയുടെ അപേക്ഷയെ ചൈന എതിര്‍ത്തിരുന്നു. ഇതിനു തിരിച്ചടി നല്‍കാനാണ് ചൈനീസ് വിമതര്‍ നടത്തുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഈസക്ക് ഇന്ത്യ അനുമതി നല്‍കിയതെന്നാണ് കരുതുന്നത്. തീവ്രവാദിയായ ദുല്‍ക്കര്‍നെതിരെ ഇന്‍റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിച്ചതാണെന്നും അദ്ദേഹത്തെ നിയമത്തിനു മുന്നില്‍ കൊണ്ടു വരേണ്ടത് എല്ലാ രാജ്യങ്ങളുടേയും കടമയാണെന്നും ചൈനീസ് വിദേശ കാര്യ വക്താവ് ഹുവ ചുന്‍യിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
