കുംഭമേളക്കിടെ സന്യാസിമാര്‍ പോലീസുകാരെ ആക്രമിച്ചു
text_fieldsഉജ്ജയിന്‍: സിംഹസ്ത കുംഭമേളക്കിടെ ഒരു വിഭാഗം സന്യാസിമാര്‍ പൊലീസിനെ ആക്രമിച്ചു. മധ്യപ്രദേശില്‍ ഞായറാഴ്ച നടന്ന മേളക്കിടെയാണ് ജുന അഖാര വിഭാഗത്തില്‍പെട്ട സന്യാസിമാരും പൊലീസും സംഘര്‍ഷമുണ്ടായത്. മേളക്കിടെ തങ്ങളുടെ ക്യാമ്പില്‍ മോഷണം നടക്കുന്നതിനെപ്പറ്റി ഇവര്‍ പരാതിപ്പെട്ടെന്നും മോഷ്ടാക്കളെന്ന് സംശയിച്ച് പിടികൂടിയവരെ പൊലീസ് അന്യായമായി വിട്ടയച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇതേച്ചൊല്ലി ഒരു വിഭാഗം സന്യാസിമാര്‍ ഉജ്ജയിനില്‍ പ്രതിഷേധിക്കുകയും ഗതാഗതം തടസപ്പെടുത്തുന്നതിനുമിടയിലാണ്നിടയിലാണ് പൊലീസിന് നേര്‍ക്ക് കൈയേറ്റമുണ്ടായത്.
ശനിയാഴ്ച രാത്രിയില്‍ നടന്ന ഘോഷയാത്രക്കിടെ സന്യാസിമാര്‍ക്കെതിരെ രണ്ട് സ്ഥലങ്ങളിലായി ആക്രമണമുണ്ടാവുകയും മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള കുത്തേറ്റ് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. ഏപ്രില്‍ 22ന് തുടങ്ങിയ കുംഭമേള മെയ് 21നാണ് അവസാനിക്കുക
