ബ്രിട്ടനിലെ സമ്പന്നരില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇന്ത്യക്കാര്‍
text_fieldsലണ്ടന്‍: സണ്‍ഡെ ടൈംസ് ദിനപത്രം തയാറാക്കിയ ബ്രിട്ടനിലെ സമ്പന്നരുടെ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഇന്ത്യക്കാരായ റൂബന്‍ സഹോദരന്മാരും ഹിന്ദുജ സഹോദരന്മാരും. 1310 കോടി പൗണ്ടിന്‍െറ ആസ്തിയാണ് റൂബന്‍ സഹോദരന്മാര്‍ക്കുള്ളത്. 1300 കോടി പൗണ്ടാണ് ഹിന്ദുജ സഹോദരന്മാരുടെ ആസ്തി.
സ്വാതന്ത്ര്യത്തിനുമുമ്പ് ഇന്ത്യയില്‍ ഇറാഖ് സ്വദേശികളായ ജൂത കുടുംബത്തില്‍ ജനിച്ച ഡേവിഡ് റൂബനും സൈമണ്‍ റൂബനും ഉരുക്ക്, വസ്തു വ്യവസായത്തിലൂടെയാണ് വളര്‍ന്നത്. വാര്‍ണര്‍ മ്യൂസിക് കമ്പനി അധിപനായ ലെന്‍ ബ്ളാവറ്റ്നിക് ആണ് മൂന്നാം സ്ഥാനത്ത്.
ആസ്തിയില്‍ ഈ വര്‍ഷം 300 കോടി പൗണ്ട് വര്‍ധിച്ചതാണ് കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്ന റൂബന്‍ സഹോദരന്മാരെ ഒന്നാം സ്ഥാനത്തത്തെിച്ചത്. ലണ്ടന്‍ ഒക്ഫോര്‍ഡ് എയര്‍പോര്‍ട്ട്, ലണ്ടന്‍ ഹെലിപോര്‍ട്ട് എന്നിവയുടെ ഉടമകളായ റൂബന്‍ സഹോദരന്മാര്‍ ബ്രിട്ടനിലെ മുന്‍നിര ബാങ്കായ മെട്രോബാങ്കിലെ ഏറ്റവും വലിയ നിക്ഷേപകരാണ്. ഹിന്ദുജ ഗ്രൂപ് മേധാവികളായ ശ്രീചന്ദ് ഹിന്ദുജയും ഗോപിചന്ദ് ഹിന്ദുജയും കഴിഞ്ഞ വര്‍ഷവും രണ്ടാം സ്ഥാനത്തായിരുന്നു.
എന്നാല്‍, പോയവര്‍ഷം നേട്ടമുണ്ടാക്കാനാവാതെ പോയ വ്യവസായികളുടെ കൂട്ടത്തിലാണ് ഉരുക്ക് വ്യവസായ രംഗത്തെ പ്രമുഖരായ മിത്തല്‍ ഗ്രൂപ്. ഏഴാം സ്ഥാനത്തുണ്ടായിരുന്ന ഇവര്‍ ഇത്തവണ 11ാം സ്ഥാനത്തേക്ക് താഴ്ന്നു. ഉരുക്ക് വ്യവസായ രംഗത്തുണ്ടായ പ്രതിസന്ധിയാണ് ഇവര്‍ക്ക് തിരിച്ചടിയായത്. മറ്റൊരു ഇന്ത്യന്‍ വംശജനായ ലോര്‍ഡ് സ്വരാജ് പോളിനും തിരിച്ചടിയായത് ഇതേ കാരണത്താലാണ്. 2015ല്‍ 44ാം സ്ഥാനത്തുണ്ടായിരുന്ന ഈ വര്‍ഷം 154ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
