Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ ബംഗ്ളാദേശുകാരൻ അറസ്റ്റിൽ

text_fields
bookmark_border
എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ ബംഗ്ളാദേശുകാരൻ അറസ്റ്റിൽ
cancel

മുംബൈ: എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ ബംഗ്ളാദേശ് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത-മുംബൈ ഇൻഡിഗോ ഫ്ളൈറ്റിൽ വെച്ചാണ് സംഭവമുണ്ടായത്.

നാല് യുവാക്കൾ മൊബൈലിൽ തന്‍റെ ഫോട്ടോ എടുക്കുന്നത് എയർ ഹോസ്റ്റസ് തടഞ്ഞെങ്കിലും അവർ അനുസരിക്കാൻ തയാറാകാത്തതാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്ന് വിമാനത്തിലെ യാത്രാക്കാരൻ പറഞ്ഞു. തുടർന്ന് ഇവർ പൈലറ്റിനെ വിവരമറിയിക്കുകയും മൊബൈൽ ഫോൺ പിടിച്ചെടുക്കുകയുമായിരുന്നു. എയർപോർട്ട് കൺട്രോൾ റൂമിൽ വിവരമറിച്ചതിനെ തുടർന്ന് വിമാനം ലാൻഡ് ചെയ്തയുടനെ മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു. ഒരാൾ രക്ഷപ്പെട്ടുവെന്നും യാത്രാക്കാരൻ പറഞ്ഞു.

എന്നാൽ എയർ ഹോസ്റ്റസിനെ പരാതിപ്രകാരം ബംഗ്ളാദേശി പൗരനായ ആഷിം ഭൂമിക്കിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഡെപ്യൂട്ടി കമീഷണർ വീരേന്ദ്ര മിശ്ര അറിയിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story