ആള്‍ക്കൂട്ടം ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ എല്ലാവരും ശിക്ഷാര്‍ഹര്‍ -ഹൈകോടതി
text_fields
ഗാന്ധിനഗര്‍: ആള്‍ക്കൂട്ടങ്ങള്‍ നടത്തുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് നല്‍കുന്ന ശിക്ഷകള്‍ എല്ലാവര്‍ക്കും ബാധകമെന്ന് ഗുജറാത്ത് ഹൈകോടതി. 2003ല്‍ ഗുജറാത്തില്‍ നടന്ന വര്‍ഗീയ ലഹളകളുമായി ബന്ധപ്പെട്ട കേസില്‍ ഏഴ് പ്രതികളുടെ ജീവപര്യന്തം ശിക്ഷ 10 വര്‍ഷം വീതമായി കുറച്ച വിധിയിലാണ് കോടതിയുടെ പരാമര്‍ശം.
ഗുജറാത്തിലെ ഷാ ആലം പ്രദേശത്ത് 15,000ഓളം പേര്‍ പങ്കെടുത്ത ലഹളയില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ കൊള്ളയടിക്കപ്പെടുകയും ചെയ്ത കേസിലാണ് വിധി. നേരത്തെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയാണ് ഹെകോടതി ഇളവു ചെയ്തത്.
കുറ്റകൃത്യങ്ങളില്‍ പങ്കാളികളായില്ളെന്നും വെറും കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്നുമായിരുന്നു പ്രതികളുടെ വാദം. എന്നാല്‍, നിയമം ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും ശിക്ഷ നല്‍കാന്‍ ബാധ്യസ്ഥമാണെന്നും അനധികൃതവും നിയമവിരുദ്ധവുമായ കൂടിച്ചേരലില്‍ പങ്കാളികളാവുന്ന എല്ലാവരും ശിക്ഷക്ക് അര്‍ഹരാണെന്നും ജസ്റ്റിസുമാരായ കെ.എസ്. ജാവേരി, ജി.ബി. ഷാ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
