Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹന്ദ്വാര കേസ്: ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
ശ്രീനഗർ: ഹന്ദ് വാരയിൽ പതിനാറുകാരി പീഡനത്തിനിരയായ കേസിൽ ഒരാൾ അറസ്റ്റിൽ. ഹിലാൽ അഹമ്മദ് ബാണ്ടേയെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്യുകയാണ്.
സൈനികൻ പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട പെൺകുട്ടി കഴിഞ്ഞദിവസം മജിസ്ട്രേറ്റിന് മുന്നിൽ നിലപാട് മാറ്റിപ്പറഞ്ഞിരുന്നു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പെൺകുട്ടി തന്നെ ഒരു സൈനികനും പീഡിപ്പിച്ചില്ലെന്ന് മൊഴി നൽകി. സ്കൂളിൽ നിന്ന് വരുന്ന വഴിയിൽ രണ്ടു വിദ്യാർഥികൾ തന്നെ പിന്തുടരുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു എന്നാണ് പെൺകുട്ടി മജിസ്ട്രേറ്റിനോട് പറഞ്ഞത്.
പെൺകുട്ടിയെ സൈനികൻ പീഡിപ്പിച്ചെന്ന് ആരോപിച്ച് കശ്മീരിൽ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. സംഘർഷം നേരിടാൻ 3600 സമാന്തരസൈനികരെ കേന്ദ്രം കശ്മീരിലേക്ക് അയച്ചിരുന്നു.
Next Story
