സ്ഥാനാര്‍ഥിയെ മാറ്റാന്‍ മൊബൈല്‍ ടവറില്‍ ആത്മഹത്യാശ്രമം
text_fieldsചെന്നൈ: ദ്രാവിഡ മുന്നേറ്റകഴകം പാളയംകോട്ടൈ സ്ഥാനാര്‍ഥിയെ മാറ്റണമെന്നാവശ്യപ്പെട്ട് മൊബൈല്‍ ടവറില്‍ ആത്മഹത്യാശ്രമവുമായി പാര്‍ട്ടി പ്രവര്‍ത്തകന്‍. പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാര്‍ഥി മൈതീന്‍ ഖാനെ മാറ്റണമെന്നായിരുന്നു നെലൈ്ള സ്വദേശിയായ ശിവന്‍െറ ആവശ്യം. നേതൃത്വത്തോട് അഭ്യര്‍ഥിച്ചിട്ടും ശ്രദ്ധിക്കപ്പെടാത്ത സാഹചര്യത്തിലാണ് ആത്മഹത്യാശ്രമം നടത്തിയത്. ഡി.എം.കെ കൊടിയും കൈയിലേന്തിയായിരുന്നു ആത്മഹത്യാശ്രമം. മൊബൈല്‍ ടവറിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ച് പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കിയത്. അതേസമയം, എതിര്‍ഗ്രൂപ്പുകാരാണ് സംഭവത്തിന് പിന്നിലെന്ന് പ്രചാരണം തുടങ്ങിയ മൈതീന്‍ ഖാന്‍ പ്രതികരിച്ചു. ഇതിനിടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ഡി.എം.കെയിലെ പടലപ്പിണക്കങ്ങളും പരസ്യപ്രകടനങ്ങളും നേതൃത്വത്തിന് തിരിച്ചടിയായിട്ടുണ്ട്. പല സ്ഥലങ്ങളിലും സഖ്യകക്ഷി സ്ഥാനാര്‍ഥികള്‍ക്കെതിരെയും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെയും പ്രവര്‍ത്തകര്‍ പരസ്യമായ പ്രതിഷേധവുമായി രംഗത്തത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.