സംഝോത സ്ഫോടനം: ലശ്കറെ തീവ്രവാദിക്ക് യു.എസില്‍നിന്ന് സഹായം ലഭിച്ചിച്ചോ എന്നത് എന്‍.ഐ അന്വേഷിക്കുന്നു
text_fieldsന്യൂഡല്‍ഹി: 2007ലെ സംഝോത ട്രെയിന്‍ സ്ഫോടന കേസില്‍ സാമ്പത്തിക സൂത്രധാരനായ ലശ്കറെ ത്വയ്യിബ തീവ്രവാദിയെ സംബന്ധിച്ച് വിവരം നല്‍കാന്‍ അമേരിക്കയോട് സഹായമഭ്യര്‍ഥിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഡയറക്ടര്‍ ജനറല്‍ ശരത് കുമാര്‍. കേസുമായി ബന്ധപ്പെട്ട് ഹിന്ദുത്വ തീവ്രവാദ സംഘടന പ്രവര്‍ത്തകനെ അറസ്റ്റു ചെയ്ത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഡയറക്ടര്‍ സഹായമഭ്യര്‍ഥിക്കുന്നത്. പരസ്പര നിയമസഹായ ഉടമ്പടികള്‍ (എം.എല്‍.എ.ടി) പ്രകാരമുള്ള കേസുമായി ബന്ധപ്പെട്ട് ശരത്കുമാര്‍ യു.എസില്‍ പോയിട്ടുണ്ടായിരുന്നു. ലശ്കറെ സാമ്പത്തിക സൂത്രധാരന്‍ ആരിഫ് കാസിമിയുമായി ബന്ധപ്പെട്ട കേസ് അതില്‍പെട്ട ഒന്നായിരുന്നു.
2006നും 2008നുമിടയില്‍ നടന്ന സ്ഫോടനങ്ങളില്‍ ഹിന്ദുത്വ ഭീകരരുടെ പങ്കിനെപ്പറ്റി എന്‍.ഐ.എ അവലോകനം നടത്താനിരിക്കേയാണ് ഇദ്ദേഹത്തിന്‍െറ പ്രസ്താവന പുറത്തുവരുന്നത്. 2007 ഫെബ്രുവരിയില്‍ നടന്ന സംഝോത സ്ഫോടനത്തില്‍ നിരവധി പാകിസ്താനികള്‍ ഉള്‍പ്പെടെ 68 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്‍ഡോറില്‍നിന്ന് സ്ഫോടക വസ്തുക്കള്‍ പിടികൂടുകയും ചെയ്തു. 2008ലെ മാലേഗാവിലേ സ്ഫോടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഒമ്പതു മുസ്ലിം യുവാക്കളെ കുറ്റവിമുക്തരാക്കാനുള്ള തീരുമാനത്തെ അഭിനവ് ഭാരതിനും മറ്റു ഹിന്ദുത്വ തീവ്രാദികള്‍ക്കുമെതിരെ കുറ്റപത്രം ഉണ്ടായിട്ടും എന്‍.ഐ.എ എതിര്‍ത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
