Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.എം.ഡബ്ള്യുവിന്‍െറ മരണപ്പാച്ചില്‍; പരിക്കേറ്റയാള്‍ മരിച്ചു
text_fieldsbookmark_border
നോയിഡ: തലസ്ഥാന നഗരിയില്‍ അമിത വേഗത്തില്‍ വന്ന ബി.എം.ഡബ്ള്യു ഇടിച്ച് ഗുരുതര നിലയിലായിരുന്നയാള് മരിച്ചു. ശനിയാഴ്ച ഉച്ചക്ക് നോയിഡയില്‍ നടന്ന സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അദ്യം ബൈക്കിനെ ഇടിച്ച കാര്‍ പിന്നീട് സ്റ്റേഡിയത്തിനടുത്ത് നിന്ന മറ്റുള്ളവരെ ഇടിച്ചിടുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉടന്‍ ഓടി രക്ഷപ്പെട്ടു. കാര്‍ ഹരിയാന രജിസ്ട്രേഷനിലുള്ളതാണെന്നും ഡ്രൈവര്‍ ഡല്‍ഹി സ്വദേശിയാണെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.
പരിക്കേറ്റവരെ രണ്ട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദിവസങ്ങള്‍ മുമ്പ് നോര്‍ത്ത് ഡെല്‍ഹിയില്‍ ബെന്‍സ് ഇടിച്ച് 32 കാരനായ മാര്‍ക്കറ്റിങ് എക്സിക്ക്യുട്ടീവ് മരിച്ചിരുന്നു.
Next Story
