അംബേദ്കറുടെ പാര്യമ്പര്യത്തിന് തുരങ്കം വെച്ച കോണ്‍ഗ്രസ് മാപ്പു പറയണമെന്ന് മോദി
text_fieldsന്യൂഡല്‍ഹി: അംബേദ്കര്‍ ദിനാഘോഷത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 60 വര്‍ഷക്കാലം അംബേദ്കറുടെ പാര്യമ്പര്യത്തിന് തുരങ്കം വച്ച കോണ്‍ഗ്രസ് രാഷ്ട്രത്തോട് മാപ്പു പറയണമെന്ന് മോദി പറഞ്ഞു. അംബേദ്കര്‍ 125ാം ജന്മദിനത്തില്‍ അദ്ദേഹത്തിന്‍െറ ജന്മനാടായ മൗവിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീര്‍ഘകാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് എന്തുകൊണ്ടാണ് അംബേദ്കറുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലൊന്നും സ്മാരകങ്ങള്‍ നിര്‍മിക്കാത്തതെന്നു ചോദിച്ച മോദി അംബേദ്കറിന്‍െറ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ 26ാം നമ്പര്‍ ആലിപുറിലെ അദ്ദേഹത്തിന്‍െറ വീട് സ്മാരകമാക്കി മാറ്റും. എന്നാല്‍ ചിലര്‍ ഇക്കാര്യത്തില്‍ അസ്വസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.
സമുദായ സൗഹാര്‍ദം കൈവരിക്കണമെങ്കില്‍ അംബേദ്കറുടെ പാത പിന്തുടരേണ്ടതുണ്ട്. ആ പാത പിന്തുടരുന്നതില്‍ അഭിമാനമുണ്ട്. സാധാരണക്കാരിയായ ഒരു അമ്മയുടെ മകന്‍ ഇന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയായിട്ടുണ്ടെങ്കില്‍ അതിന്‍െറ ഖ്യാതി അംബേദ്കറിന് അവകാശപ്പെട്ടതാണെന്നും മോദി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
