ശബരിമല കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
text_fieldsന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യം ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളി. ദൈവിക വിഷയങ്ങളില്‍ തീര്‍പ്പ് കല്‍പിക്കാന്‍ സുപ്രീംകോടതി ദൈവമല്ളെന്നും ഭരണഘടന അനുവദിച്ച അവകാശം നിഷേധിക്കുന്നുണ്ടോ എന്ന് മാത്രമേ തങ്ങള്‍ക്ക് നോക്കേണ്ടതുള്ളൂ എന്നും ശബരിമല കേസിലെ വാദം കേള്‍ക്കലിനിടെ ജസ്റ്റിസ് ദീപക് മിശ്ര ഓര്‍മിപ്പിച്ചു.
മതപരമായ ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ അതു സംബന്ധിച്ച തര്‍ക്കങ്ങളിലോ ഇടപെടാന്‍ സുപ്രീംകോടതി ആഗ്രഹിക്കുന്നില്ളെന്ന് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. 10നും 50നുമിടയില്‍ പ്രായമുള്ള സ്ത്രീകളെ കണ്ടാല്‍ സ്വാമി അയ്യപ്പന്‍െറ നൈഷ്ഠിക ബ്രഹ്മചര്യത്തിന് ഇളക്കമുണ്ടാകുമോ ഇല്ലയോ എന്ന തര്‍ക്കത്തിലും കോടതി കക്ഷി ചേരുന്നില്ല. പരമ്പരാഗതമായും മതപരമായും അങ്ങനെ വിശ്വസിക്കുന്നവരുണ്ടാകാം. ദൈവികമായ അത്തരം വിഷയങ്ങളില്‍ കോടതി തീര്‍പ്പ് കല്‍പിക്കേണ്ടതില്ല. അങ്ങനെ തീര്‍പ്പുകല്‍പിക്കാന്‍ കോടതി ദൈവവുമല്ല. ദൈവത്തെ അറിയാന്‍ ശ്രമിക്കുന്ന സാക്ഷികള്‍ മാത്രമാണ് നമ്മള്‍. 10നും 50നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഭരണഘടന അനുവദിക്കുന്ന അവകാശങ്ങളുടെ ലംഘനമാണോ എന്ന കാര്യത്തില്‍ മാത്രമാണ് കോടതിക്ക് തീര്‍പ്പ് കല്‍പിക്കാനുള്ളതെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫും അഡ്വ. കാമിനി ജയ്സ്വാളും തമ്മിലുള്ള വാദപ്രതിവാദത്തില്‍ ഇടപെട്ട് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.
സുസ്ഥാപിത ആചാരമായി തീര്‍ന്ന സദാചാരമാണോ ഭരണഘടന കല്‍പിക്കുന്ന സദാചാരമാണോ വലുതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് ചോദിച്ചപ്പോള്‍ ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. കാമിനി ജയസ്്വാള്‍ ഭരണഘടനാപരമായ സദാചാരമാണ് വലുതെന്ന് മറുപടി നല്‍കി. സ്ത്രീകളെ കണ്ടാല്‍ സ്വാമി അയ്യപ്പന്‍െറ ബ്രഹ്മചര്യത്തിന് കോട്ടം തട്ടുമെന്ന കേരള ഹൈകോടതി വിധി ജസ്റ്റിസ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാണിച്ചപ്പോള്‍ സമൂഹം പരമ്പരാഗതമായി വെച്ചുപുലര്‍ത്തുന്ന സ്ത്രീവിരുദ്ധ ചിന്താഗതിയുടെ മകുടോദാഹരണമാണിതെന്നായിരുന്നു കാമിനിയുടെ മറുപടി. ഈ ഘട്ടത്തിലാണ് ദൈവത്തെക്കുറിച്ച മതപരമായ തര്‍ക്കത്തില്‍ കോടതി ഇടപെടേണ്ട കാര്യമില്ളെന്ന് ബെഞ്ചിന് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടിയത്.
ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാലും സ്ത്രീകള്‍ക്കുള്ള വിലക്ക് തുടരണമെന്ന് അഭിപ്രായമുള്ള, അമിക്കസ് ക്യൂറിയിലെ അഡ്വ. രാമമൂര്‍ത്തിയും ഇത്തരമൊരു നിര്‍ദേശം വെച്ചപ്പോള്‍ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫും ദീപക് മിശ്രയും ഈ ഘട്ടത്തില്‍ അംഗീകരിക്കാനാവില്ളെന്ന് വ്യക്തമാക്കുകയായിരുന്നു.
ഭരണഘടനയുടെ 25ഉം 26ഉം അനുഛേദങ്ങള്‍ അടങ്ങുന്ന നിയമപ്രശ്നം എന്ന നിലയില്‍ ശബരിമല കേസ് ഭരണഘടനാബെഞ്ചിന് വിടണമെന്ന വാദമാണ് അഡ്വ. കെ.കെ വേണുഗോപാല്‍ ഉന്നയിച്ചത്. ഈ വാദത്തെ പിന്താങ്ങിയ അഡ്വ. രാമമൂര്‍ത്തി തനിക്കും ആ നിര്‍ദേശത്തോട് യോജിപ്പാണുള്ളതെന്ന് പറഞ്ഞു. എന്നാല്‍ ഈ ഘട്ടത്തില്‍ ഈ ആവശ്യം അംഗീകരിക്കാനാകില്ളെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
