‘ഇനിയെങ്കിലും എന്നെ വെറുതേ വിടൂ, എനിക്ക് സമാധാനത്തോടെ ജീവിക്കണം’
text_fieldsഅഹ്മദാബാദ്: ‘എന്തിനാണ് വീണ്ടും വീണ്ടും അവര്‍ എന്‍െറ മുഖമുപയോഗിക്കുന്നത്, അതും എന്‍െറ അനുവാദമില്ലാതെ. എന്‍െറ ജീവിതത്തിന് അതെത്രയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് എന്തുകൊണ്ടാണ് അവര്‍ മനസ്സിലാക്കാത്തത്. 14 വര്‍ഷമായി ഞാന്‍ ഇതനുഭവിക്കുകയാണ്. പലരും അനുവാദമില്ലാതെ എന്‍െറ ചിത്രം ദുരുപയോഗം ചെയ്യുന്നു. ‘കരഞ്ഞും യാചിച്ചുകൊണ്ടുമുള്ള പപ്പയുടെ ചിത്രം എല്ലായിടത്തും കാണുന്നതെന്തുകൊണ്ടെന്ന’ എന്‍െറ കുട്ടികളുടെ ചോദ്യം കേള്‍ക്കുമ്പോള്‍ 2002ല്‍തന്നെ കൊല്ലപ്പെട്ടാല്‍ മതിയായിരുന്നുവെന്ന് ആഗ്രഹിക്കുകയാണ് ഞാന്‍’- പറയുന്നത് ഖുത്ബുദ്ദീന്‍ അന്‍സാരിയാണ്, ഗുജറാത്ത് വംശഹത്യയുടെ വ്യാപ്തിയും ക്രൂരതയും ലോകത്തെ ഒരു ക്ളിക്കിലൂടെ തുറന്നു കാണിച്ച മുഖം.
2002 ഫെബ്രുവരിയില്‍ ഗുജറാത്ത് വംശഹത്യക്കിടയില്‍ അര്‍ക്കോ ദത്ത പകര്‍ത്തിയ ജീവനുവേണ്ടി യാചിക്കുന്ന അന്‍സാരിയുടെ ചിത്രം ഇന്ന് അദ്ദേഹത്തിനുതന്നെ ബുദ്ധിമുട്ടായിരിക്കുകയാണ്. അസമിലെയും പശ്ചിമ ബംഗാളിലെയും നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ പ്രചാരണത്തിന് കോണ്‍ഗ്രസ് തന്‍െറ ചിത്രമുപയോഗിച്ചതിനെതിരെയാണ് അന്‍സാരി രംഗത്തത്തെിയത്. ‘കോണ്‍ഗ്രസ് എന്‍െറ അനുവാദം ചോദിക്കാതെയാണ് ഇത് പ്രചാരണത്തിനുപയോഗിക്കുന്നത്. എന്നാല്‍, ചില ആളുകളും രാഷ്ട്രീയപാര്‍ട്ടികളും കരുതുന്നത് ഇതൊക്കെ എന്‍െറ സമ്മതത്തോടെയാണെന്നാണ്. അത് കൂടുതല്‍ കുഴപ്പങ്ങളാണെനിക്കുണ്ടാക്കുന്നത്. എനിക്ക് ഗുജറാത്തില്‍ സമാധാനത്തോടെ ജീവിക്കണം , അതിനെന്നെ അനുവദിക്കണം -അന്‍സാരി പറയുന്നു. തന്‍െറ ഫോട്ടോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്‍െറ ആവശ്യം.
‘ഇതാണോ ഗുജറാത്തില്‍ മോദിയുടെ വികസനം? അസം മറ്റൊരു ഗുജറാത്തായി കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ? തീരുമാനം നിങ്ങളുടേതാണ്. അസമില്‍ കോണ്‍ഗ്രസിനു പകരം കോണ്‍ഗ്രസ് തന്നെ’ എന്നിങ്ങനെയാണ് അന്‍സാരിയുടെ ചിത്രത്തോടൊപ്പം അസാമില്‍ പ്രചരിച്ച പോസ്റ്ററിലുള്ളത്. അസമിലെയും ബംഗാളിലെയും മുസ്ലിം ന്യൂനപക്ഷ വോട്ടുകളെ ലക്ഷ്യം വെച്ചാണ് കോണ്‍ഗ്രസ് പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നത്. മുമ്പ് എന്‍.സി.പി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഖുത്ബുദ്ദീ അന്‍സാരിയുടെ ചിത്രം ഉപയോഗിച്ചപ്പോള്‍ കേസ് നല്‍കിയിരുന്നെങ്കിലും കോടതി നടപടിയെടുത്തിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
