Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പത്മ പുരസ്കാരങ്ങള്‍ സമ്മാനിച്ചു
text_fieldsbookmark_border
ന്യൂഡല്‍ഹി: ഇക്കൊല്ലത്തെ പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ പുരസ്കാരങ്ങള്‍ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമ്മാനിച്ചു.
ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്, ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ് തുടങ്ങിയവര്‍ പങ്കെടുത്തു. സിനിമതാരം രജനീകാന്ത്, ഡോ. ഗിരിജ ദേവി, ഡോ. വി. ശാന്ത, രാമോജി റാവു, ഡോ. വാസുദേവ് ആത്രെ എന്നിവരാണ് പത്മവിഭൂഷണ്‍ ഏറ്റുവാങ്ങിയത്. ടെന്നിസ് താരം സാനിയ മിര്‍സ, സ്വാമി തേജോമയാനന്ദ തുടങ്ങി 11 പേര് പത്മഭൂഷണ്‍ സ്വീകരിച്ചു. മമത ചന്ദ്രശേഖര്‍, പ്രിയങ്ക ചോപ്ര, സുനിത കൃഷ്ണന് തുടങ്ങി 40 പേര്‍ക്കാണ് പത്മശ്രീ ലഭിച്ചത്.
Next Story
