Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജ ഇ-മെയില്‍ കരുതിയിരിക്കണമെന്ന് റിസര്‍വ് ബാങ്ക്

text_fields
bookmark_border
വ്യാജ ഇ-മെയില്‍ കരുതിയിരിക്കണമെന്ന് റിസര്‍വ് ബാങ്ക്
cancel

മുംബൈ: ബാങ്ക് അക്കൗണ്ടിലെ പണം ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിന്‍േറത് എന്ന പേരില്‍ വരുന്ന വ്യാജ മെയില്‍ സൂക്ഷിക്കണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. പണമിടപാട് വിവരം ചോദിച്ച് ബാങ്ക് ഇടപാടുകാര്‍ക്ക്  കത്തയക്കാറില്ല. ഇത്തരം വ്യാജ മെയിലുകളെക്കുറിച്ച് നിരവധി പരാതി ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘റിസര്‍വ് ബാങ്കിന് 360 ബില്യണ്‍ ഡോളറിന്‍െറ വിദേശനാണ്യ ശേഖരവും എട്ടു ലക്ഷം കോടിയുടെ സര്‍ക്കാര്‍ ബോണ്ടുമുണ്ട്. ബാങ്കിന് നിങ്ങളുടെ പണം ആവശ്യമില്ല’ -അദ്ദേഹം പറഞ്ഞു. സമ്മാനം നേടിയെന്നും ലോട്ടറി അടിച്ചെന്നും അതിന്‍െറ ഇടപാട് ചാര്‍ജായി ഇത്ര രൂപ അടക്കണമെന്നുമുള്ള ബാങ്കിന്‍െറ പേരില്‍ വരുന്ന മെയിലുകളും അവഗണിക്കണം.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story