ജാട്ട് പ്രക്ഷോഭത്തിനിടെ ബലാത്സംഗം നടന്നിരിക്കാമെന്ന് സര്‍ക്കാര്‍
text_fieldsചണ്ഡിഗഢ്: സംവരണമാവശ്യപ്പെട്ട് ജാട്ട് സമുദായം നടത്തിയ പ്രക്ഷോഭത്തിനിടെയുണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് തയാറാക്കിയ എഫ്.ഐ.ആറില്‍ ബലാത്സംഗവുമായി ബന്ധപ്പെട്ട വകുപ്പും ചേര്‍ത്തിട്ടുണ്ടെന്ന് ഹരിയാന സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു.
ഡല്‍ഹി സ്വദേശി ബോബി ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബലാത്സംഗത്തിനെതിരായ വകുപ്പ് ചേര്‍ത്തത്.
പ്രക്ഷോഭം രൂക്ഷമായ ഫെബ്രുവരി 22ന് മുര്‍താലില്‍ നടന്ന അതിക്രമങ്ങളില്‍ ചുരുങ്ങിയത് 10 സ്ത്രീകളെങ്കിലും കൂട്ട ബലാത്സംഗത്തിന് ഇരകളായതായി ദൃക്സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഹൈകോടതി സ്വമേധയാ കേസെടുത്തത്.
പ്രക്ഷോഭത്തിനിടെ പീഡനമോ ബലാത്സംഗമോ നടന്നിട്ടില്ളെന്നാണ് ഫെബ്രുവരിയില്‍ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. കൂടാതെ, സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സ്ത്രീകള്‍ മാത്രമുള്ള പ്രത്യേക അന്വേഷണസംഘവും പീഡനസംഭവമുണ്ടായിട്ടില്ളെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രക്ഷോഭത്തിനിടെ നടന്ന ആക്രമണങ്ങളില്‍ 30 പേര്‍ കൊല്ലപ്പെടുകയും പൊതുമുതല്‍ വ്യാപകമായി നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.