Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആധാര്‍ ബില്‍ സുപ്രീംകോടതിയില്‍: പാര്‍ലമെന്‍റ് പാസാക്കിയത് ചോദ്യംചെയ്ത് ജയറാം രമേശ്

text_fields
bookmark_border
ആധാര്‍ ബില്‍ സുപ്രീംകോടതിയില്‍: പാര്‍ലമെന്‍റ് പാസാക്കിയത് ചോദ്യംചെയ്ത് ജയറാം രമേശ്
cancel

ന്യൂഡല്‍ഹി: വ്യക്തിസ്വകാര്യതയിന്മേലുള്ള കടന്നുകയറ്റമായി കണക്കാക്കുന്ന ആധാറിനെതിരെ പുതിയ നിയമയുദ്ധം. മണി ബില്‍ എന്ന നിലയില്‍ ആധാര്‍ ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കിയതിന്‍െറ നിയമസാധുത ചോദ്യംചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ ജയറാം രമേശ് സുപ്രീംകോടതിയെ സമീപിച്ചു.

ആധാറിന്‍െറ ഭരണഘടനാ സാധുത സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് മുമ്പാകെയുണ്ട്. ഇതിനിടയിലാണ് കഴിഞ്ഞ മാസം ബജറ്റ് സമ്മേളനത്തില്‍ ആധാറിന് നിയമപിന്‍ബലം നല്‍കുന്ന ബില്‍ പാര്‍ലമെന്‍റിന്‍െറ ഇരുസഭകളിലും സര്‍ക്കാര്‍ പാസാക്കിയെടുത്തത്. രാജ്യസഭയിലെ പ്രതിപക്ഷ മേല്‍ക്കോയ്മ മറികടക്കാന്‍ മണി ബില്‍ എന്ന നിലയിലാണ് ആധാര്‍ ബില്‍ അവതരിപ്പിച്ചത്. മണി ബില്‍ ചര്‍ച്ചചെയ്യാനും ഭേദഗതി നിര്‍ദേശം മുന്നോട്ടുവെക്കാനും രാജ്യസഭക്ക് അധികാരമുണ്ടെങ്കിലും 14 ദിവസത്തിനകം ലോക്സഭയിലേക്ക് തിരിച്ചയക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇത് മുന്‍കൂട്ടി കണ്ടുള്ള കരുനീക്കമാണ് സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ നടത്തിയത്. ഇങ്ങനെ ചെയ്തത് രാജ്യസഭയുടെ പരമാധികാരത്തെ അവഹേളിക്കുന്നതാണെന്ന് ഹരജിയില്‍ ജയറാം രമേശ് ചൂണ്ടിക്കാട്ടി.

ആധാര്‍ ബില്‍ പാസാക്കിയെങ്കിലും അതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അടങ്ങിയിട്ടില്ല. സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലിന്‍െറ സ്വാഭാവം തീരുമാനിക്കുന്നതിന് സ്പീക്കര്‍ക്ക് വിവേചനാധികാരമുണ്ടെന്ന സങ്കല്‍പംകൂടിയാണ് സുപ്രീംകോടതിയില്‍ ചോദ്യംചെയ്യപ്പെടുന്നത്. രാജ്യസഭ മുന്നോട്ടുവെച്ച ഭേദഗതി നിര്‍ദേശങ്ങള്‍ തള്ളിയാണ് കഴിഞ്ഞമാസം ലോക്സഭ ആധാര്‍ ബില്‍ പാസാക്കിയത്. രാഷ്ട്രപതി ഒപ്പുവെച്ചതോടെ ആധാര്‍ നിര്‍ബന്ധമാക്കുന്ന നിയമനിര്‍മാണം ഇതിനകം പ്രാബല്യത്തില്‍ വന്നു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story