വനിതാ പൈലറ്റ് ഒപ്പം വേണമെന്ന് പൈലറ്റ്; വിമാനം രണ്ടു മണിക്കൂര്‍ വൈകി
text_fields
ചെന്നൈ: ഇഷ്ടപ്പെട്ട വനിതാ പൈലറ്റിനെ ഒപ്പം ജോലി ചെയ്യാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പൈലറ്റ് വിമാനം പറത്താന്‍ വിസമ്മതിച്ചു. ഇതത്തേുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം വൈകിയത് രണ്ടു മണിക്കൂറോളം. 110ഓളം യാത്രക്കാര്‍ക്ക് ഈ സമയമത്രയും വിമാനത്തില്‍ ഇരിക്കേണ്ടിവന്നു.
ചെന്നെയില്‍നിന്ന് തിരുവനന്തപുരംവഴി മാലിയിലേക്ക് പോകേണ്ടിയിരുന്ന വിമാനത്തിലായിരുന്നു നാടകീയരംഗങ്ങള്‍. കഴിഞ്ഞയാഴ്ച ജോലിയില്‍നിന്ന് രാജി വെക്കുന്നതായി കത്ത് നല്‍കിയ പൈലറ്റാണ് അധികൃതരെയും യാത്രക്കാരെയും വട്ടംകറക്കിയത്.
ബുധനാഴ്ചത്തെ ജോലിയുടെ സമയക്രമം ചൊവ്വാഴ്ച ഇട്ടപ്പോള്‍തന്നെ സഹ പൈലറ്റായി ഈ വനിത വേണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഡല്‍ഹി വിമാനത്തില്‍ അവരെ ജോലിക്ക് നിയോഗിച്ചതിനാല്‍ സാധ്യമല്ളെന്ന് അപ്പോള്‍തന്നെ അറിയിച്ചിരുന്നു. പിന്നീട് അവരില്ളെങ്കില്‍ ജോലിക്കുവരാന്‍ തയാറല്ളെന്നുപറഞ്ഞ ഇയാള്‍ തനിക്ക് അസുഖമാണെന്ന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
രാവിലെ ഏഴിനായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഒടുവില്‍ മറ്റൊരു പൈലറ്റിനെ വെച്ചാണ് ഒമ്പതരയോടെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. വിവാദ പൈലറ്റ് രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
