എൻ.ഐ.എ ഉദ്യോഗസ്ഥന്‍റെ വധം: രണ്ടുപേരെ പിടികൂടി
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ കഴിഞ്ഞ ആഴ്ച എൻ.ഐ.എ ഉദ്യോഗസ്ഥനെ വധിച്ച സംഭവത്തിൽ രണ്ടുപേരെ പിടികൂടി. പിടികൂടിയവരിൽ ഒരാൾ ഷാർപ് ഷൂട്ടർ ആണെന്ന് പൊലീസ് പറയുന്നു. രണ്ടുപേരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
ഉത്തർപ്രദേശിലെ ബിജ്നോറിൽ എൻ.ഐ.എ ഉദ്യോഗസ്ഥനായ എസ്.പി മുഹമ്മദ് തൻസിൽ കഴിഞ്ഞ ശനിയാഴ്ചയാണ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. ഭാര്യക്കും മകനുമൊപ്പം വിവാഹ ചടങ്ങിൽ പങ്കെടുത്ത് കാറില്‍ മടങ്ങുമ്പോള്‍ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ബൈക്കിലെത്തിയ അക്രമികളുടെ വെടിയേറ്റ് തന്‍സിലിനും ഭാര്യക്കും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും തന്‍സിലിനെ രക്ഷിക്കാനായില്ല. ബോർഡർ സെക്യൂരിറ്റി ഒാഫീസർ ആയിരുന്ന തൻസിൽ ഡെപ്യൂേട്ടഷനിൽ എൻ.െഎ.എയിൽ എത്തിയിട്ട് ആറു വർഷമായി.
അതേസമയം, തന്‍സില്‍ അഹ്മദിന്‍റെ ഭാര്യ ഫര്‍സാന സുഖം പ്രാപിച്ചുവരുന്നു. തന്‍സില്‍ അഹ്മദിനോടൊപ്പം വെടിയേറ്റ് ഗുരുതരാവസ്ഥയിലായ ഇവര്‍ നോയിഡയിലെ ഫോര്‍ട്ടീസ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാല് വെടിയുണ്ടകളേറ്റ ഇവര്‍ മരിച്ചെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.
ഐ.എന്‍.എയുടെ ഭീകരവേട്ടക്കുവേണ്ടി രഹസ്യവിവരങ്ങള്‍ അന്വേഷിച്ച് കൈമാറിയതിലുള്ള പ്രതികാരമാണ് കൊലക്കു പിന്നിലെന്നാണ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
