എന്‍.ഐ.എ ഓഫിസറുടെ കൊല: പ്രതിയെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് തിരിച്ചറിഞ്ഞു
text_fieldsലഖ്നോ: എന്‍.ഐ.എ ഓഫിസര്‍ തന്‍സീല്‍ അഹ്മദിന്‍െറ കൊലപാതകിയെന്ന് സംശയിക്കുന്നയാളെ വിവാഹ വിഡിയോയില്‍നിന്നും സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം. ആക്രമിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് തന്‍സീല്‍ അഹ്മദ് പങ്കെടുത്ത വിവാഹച്ചടങ്ങിലെ വിഡിയോ,സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നാണ് കൊലപാതകിയെന്ന് സംശയിക്കുന്നയാളെ കണ്ടത്തെിയത്. ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മറ്റൊരാളുടെ ദൃശ്യവും ലഭിച്ചിട്ടുണ്ട്.
സംശയം തോന്നിയവരുടെ ചിത്രങ്ങള്‍ വിവാഹവീട്ടുകാരെയും ഭക്ഷണ വിതരണക്കാരെയും കാണിച്ചതായും രണ്ടുപേരെയും അവര്‍ക്ക് തിരിച്ചറിയാനായിട്ടില്ളെന്നും അന്വേഷണ സംഘം അറിയിച്ചു. ബൈക്കിലത്തെിയ ഇരുവരെയും മറ്റൊരു സി.സി.ടി.വി ദൃശ്യത്തില്‍നിന്നും ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഇതിന് വേണ്ടത്ര വ്യക്തതയില്ളെന്ന് പൊലീസ് പറഞ്ഞു.
തന്‍സീല്‍ അഹ്മദിന്‍െറ കൊലപാതകത്തിന് കാരണം അദ്ദേഹം അന്വേഷിച്ചിരുന്ന കേസുകളുടെ പ്രാധാന്യമാണോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ആക്രമണത്തിന് പിന്നീല്‍ തീവ്രവാദ ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
അതേസമയം, മകള്‍ ജിംനിഷില്‍നിന്നും മകന്‍ ഷഹബാസില്‍നിന്നും പൊലീസ് മൊഴിയെടുത്തു. ആദ്യത്തെ വെടിയുതിര്‍ത്ത ശേഷം നിലത്ത് കമിഴ്ന്ന് കിടക്കാന്‍ തന്‍സില്‍ ആവശ്യപ്പെട്ടതായും അതിനാല്‍ പിന്നീട് നടന്നതെന്താണെന്ന് വ്യക്തമായില്ളെന്നും കുട്ടികള്‍ മൊഴി നല്‍കി. തീവ്രവാദികള്‍ പരസ്പരം കൈമാറുന്ന ഉര്‍ദുവിലുള്ള കത്തുകളും ഇ-മെയിലുകളിലുമുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കിയിരുന്നത് തന്‍സീല്‍ അഹ്മദായിരുന്നു. ഐ.എസ്, ഇന്ത്യന്‍ മുജാഹിദ്ദീന്‍, ബര്‍ദ്വാന്‍ സ്ഫോടനം തുടങ്ങിയ കേസുകളില്‍ നിര്‍ണായക വിവരം നല്‍കാന്‍ തന്‍സീല്‍ അഹ്മദിന്‍െറ ഉര്‍ദുവിലുള്ള അറിവ് സഹായിച്ചിരുന്നതായി എന്‍.ഐ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
