കള്ളപ്പണ നിക്ഷേപമില്ലെന്ന് അമിതാഭ് ബച്ചൻ
text_fieldsന്യൂഡൽഹി: പാനമയിൽ കള്ളപ്പണ നിക്ഷേപമില്ലെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചൻ. തെൻറ ഉടമസ്ഥതയിലുള്ളതെന്ന് പറയപ്പെടുന്ന കമ്പനികളെക്കുറിച്ച് അറിയില്ലെന്നും അമിതാഭ് ബച്ചൻ വാർത്താകുറിപ്പിൽ അറിയിച്ചു.
പാനമയിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്ന വാർത്തകളോടുള്ള പ്രതികരണമാണ് അമിതാഭ് ബച്ചെൻറ പ്രസ്താവന. സീ ബൾക്ക് ഷിപ്പിങ് കമ്പനി, ലേഡി ഷിപ്പിങ് ലിമിറ്റഡ്, ട്രഷർ ഷിപ്പിങ് ലിമിറ്റഡ്, ട്രാമ്പ് ഷിപ്പിങ് ലിമിറ്റഡ് എന്നീ കമ്പനികളുടെയൊന്നും നടത്തിപ്പുകാരൻ താനല്ല. തെൻറ പേര് ആരെങ്കിലും ദുരുപയോഗം ചെയ്തതാകാമെന്നും ബച്ചൻ അറിയിച്ചു. വിദേശത്ത് ഒരു കമ്പനിയുടെയും ഡയറക്ടർ പദവി വഹിച്ചിട്ടില്ല. വിദേശത്തും സ്വദേശത്തും ചെലവഴിച്ച
പണത്തിെൻറയെല്ലാം വിശദാംശങ്ങൾ കൃത്യമായി സമർപ്പിച്ചിട്ടുണ്ടെന്നും ബച്ചൻ അറിയിച്ചു.
കള്ളപ്പണനിക്ഷേപത്തിന് സഹായം നൽകുന്ന മൊസക് ഫൊന്‍സേക എന്ന സ്ഥാപനത്തിെൻറ രേഖകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്ത്യയില്‍നിന്ന് നടന്‍ അമിതാഭ് ബച്ചന്‍, ബച്ചെൻറ മരുമകളും നടിയുമായ ഐശ്വര്യ റായ്, ഡി.എല്‍.എഫ് കമ്പനി ഉടമ കെ.പി. സിങ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, അപ്പോളോ ടയേഴ്സ് പ്രമോട്ടര്‍ സമീര്‍ ഗെഹ്ലോട്ട് എന്നിവരടക്കം 500 പേരുകളാണ് പട്ടികയിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
