Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഷണക്കുറ്റം ആരോപിച്ച് ദലിത് കുട്ടികളെ നഗ്നരാക്കി മരത്തിൽ കെട്ടിയിട്ട് മർദിച്ചു 

text_fields
bookmark_border
മോഷണക്കുറ്റം ആരോപിച്ച് ദലിത് കുട്ടികളെ നഗ്നരാക്കി മരത്തിൽ കെട്ടിയിട്ട് മർദിച്ചു 
cancel

ചിറ്റോര്‍ഗഢ്: ഉയർന്ന ജാതിയിൽപെട്ടയാളുടെ ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദലിതരായ കുട്ടികളെ മരത്തിൽ കെട്ടിയിട്ട് നഗ്നരാക്കി മർദിച്ചു. പതിമൂന്നും പതിനഞ്ചും പ്രായമുള്ള കുട്ടികളെയാണ് മർദിച്ചത്‍. മര്‍ദിച്ച ശേഷം ഒരു മണിക്കുറോളം പൊതു നിരത്തില്‍ നഗ്നരാക്കി നടത്തിക്കുകയും ചെയ്തു. രാജസ്ഥാനിലെ ജയ്പൂരിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള ചിറ്റോർഗഢിലാണ് സംഭവം. 

42 ഡിഗ്രി ചൂടത്ത് വസ്ത്രമില്ലാതെ ഇവരെ നഗരത്തിലൂടെ നടത്തിച്ചു. അരമണിക്കൂറോളം മർദനം തുടര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒരുമണിക്കൂർ കഴിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് മോചിപ്പിച്ചത്. 

മോഷണക്കേസിൽ കുട്ടികളിപ്പോൾ ജുവനൈൽ ഹോമിലാണ്. അതേസമയം, കുട്ടികളെ മർദിച്ച സംഭവത്തിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കൻജാർ ഗോത്ര വിഭാഗത്തിൽപ്പെടുന്നവരാണ് കുട്ടികൾ. സംഭവത്തിന്‍റെ വിഡിയോ കണ്ട സംസ്ഥാന ശിശു ക്ഷേമ മന്ത്രി അനിത ഭാഡേൽ നടപടിയെടുക്കുമെന്ന് അറിയിച്ചു.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story