ഗതിമാൻ വരുന്നു; അതിവേഗത്തിൽ
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ അര്‍ധ അതിവേഗ ട്രെയിനായ 'ഗതിമാന്‍ എക്സ്പ്രസ്' ഫ്ലാഗ് ഒാഫ് ചെയ്തു. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് ട്രെയിൻ ഫ്ളാഗ്ഓഫ് ചെയ്തത്. മണിക്കൂറില്‍ 160 കിലോമീറ്റർ വേഗതയാണ് ട്രെയിനിന്‍െറ സവിശേഷത. ന്യൂഡല്‍ഹിക്കു പകരം ഹസ്റത്ത് നിസാമുദ്ദീന്‍ സ്റ്റേഷനില്‍നിന്ന് ടൂറിസ്റ്റ് നഗരമായ ആഗ്രയിലേക്ക് ആഴ്ചയിൽ ആറുദിവസമാണ് സര്‍വിസ്.

നിലവിലുള്ള ‘അതിവേഗ’ ട്രെയിനായ ശതാബ്ദി എക്സ്പ്രസിന് 140-150 കിലോമീറ്ററാണ് വേഗത. രണ്ട് എക്സിക്യൂട്ടിവ് ചെയര്‍കാര്‍ കോച്ചുകളും എട്ട് എ.സി ചെയര്‍ കാര്‍ കോച്ചുകളും ഗതിമാനിലുണ്ട്. എക്സിക്യൂട്ടിവ് ക്ളാസില്‍ 1365 രൂപയും ചെയര്‍കാറില്‍ 690 രൂപയുമാണ് നിരക്ക്.
പഞ്ചാബിലെ കപൂര്‍ത്തല റെയില്‍വേ കോച്ച് ഫാക്ടറിയിലാണ് ഗതിമാനിന്‍റെ കോച്ചുകള്‍ നിര്‍മിച്ചത്. ട്രെയിനിലെ ബയോ ടോയ് ലറ്റുകള്‍ വികസിപ്പിച്ചിരിക്കുന്നത് ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് കോര്‍പറേഷനാണ്. 50 കോടി രൂപയാണ് ട്രെയിനിന്‍െറ നിര്‍മാണച്ചെലവ്.
MR @sureshpprabhu Inaugurated Executive Lounge at Agra Cantt Rly Station #Promisesinmotion pic.twitter.com/oDlb5opwAF
— Ministry of Railways (@RailMinIndia) April 5, 2016
Adding Pace to Progress MR @sureshpprabhu flagged off GATIMAN fastest train of India #TransformingIndia pic.twitter.com/BbCoSRDAZn
— Ministry of Railways (@RailMinIndia) April 5, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
