ശ്രീനഗര്‍ എന്‍.ഐ.ടി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് രാജ്നാഥ് സിങ്
text_fieldsലഖ്നോ: ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനുശേഷം സംഘര്‍ഷമുണ്ടായ ശ്രീനഗര്‍ എന്‍.ഐ.ടിയിലെ വിദ്യാര്‍ഥികള്‍ക്ക് സുരക്ഷ ഉറപ്പുനല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് വിദ്യാര്‍ഥികളെ അറിയിച്ച മന്ത്രി ആവശ്യമായ നടപടിയെടുക്കാന്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറക്കും ഡി.ജി.പി കെ. രാജേന്ദ്രകുമാറിനും നിര്‍ദേശം നല്‍കി.
ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയതിനെ തുടര്‍ന്ന് ചില വിദ്യാര്‍ഥികള്‍ പടക്കം പൊട്ടിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. കശ്മീരി വിദ്യാര്‍ഥികളും മറ്റു സംസ്ഥാനത്തുനിന്നുള്ളവരും തമ്മിലാണ് പ്രശ്നമുണ്ടായത്. ഇതേതുടര്‍ന്ന് കാമ്പസ് അടച്ചിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
