ഗിലാനിയുടെ ഫോണ്‍ നല്‍കാനാവില്ലെന്ന് കോടതി
text_fieldsന്യൂഡല്‍ഹി: ദേശദ്രോഹം ആരോപിച്ച് അറസ്റ്റു ചെയ്യവെ ഡല്‍ഹി പൊലീസ് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ തിരിച്ചു നല്‍കണമെന്ന ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ എസ്.എ.ആര്‍. ഗീലാനിയുടെ അപേക്ഷ ഡല്‍ഹി കോടതി നിരസിച്ചു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണെന്ന ഡല്‍ഹി പൊലീസിന്‍െറ വാദം പരിഗണിച്ചാണ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് ഹര്‍വിന്ദര്‍ സിങ് അപേക്ഷ തള്ളിയത്. എന്നാല്‍, പിടിച്ചെടുത്ത കാറും മറ്റു വസ്തുക്കളും വിട്ടു നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.
ഫെബ്രുവരി പത്തിന് ഡല്‍ഹി പ്രസ്ക്ളബില്‍ അഫ്സല്‍-മഖ്ബൂല്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചതിന് 16നാണ് ഗിലാനിയെ അറസ്റ്റു ചെയ്തത്. അറസ്റ്റിലായ ശേഷം ജയിലിലെ സൂക്ഷിപ്പുകേന്ദ്രത്തിലേക്ക് കൈമാറി റസീത് നല്‍കിയ ഫോണ്‍ പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ കൈയില്‍ വെച്ച് പ്രവര്‍ത്തിപ്പിക്കുന്നതു കണ്ടതായും പൊലീസ് കൃത്രിമം നടത്തിയതായും ഗിലാനി നേരത്തേ ആരോപിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
