Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ രാജ്യം വിടണമെന്ന് ഫട്നാവിസ്

text_fields
bookmark_border
ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ രാജ്യം വിടണമെന്ന് ഫട്നാവിസ്
cancel

നാസിക്: ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് രാജ്യത്ത് താമസിക്കാന്‍ അവകാശമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. നാസികില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭാരത് മാതാ കീ ജയ് വിളിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് ഇന്ത്യയിലെ പ്രമുഖ ഇസ്ലാമിക വൈജ്ഞാനിക കേന്ദ്രമായ ദാറുല്‍ ഉലൂം ദയൂബന്ദ് ഫത്വ പുറപ്പെടുവിച്ച സന്ദര്‍ഭത്തിലാണ് ഫട്നാവിസിന്‍െറ അഭിപ്രായ പ്രകടനം.

തന്‍െറ കഴുത്തില്‍ കത്തിവെച്ചാലും ഭാരത് മാതാ കീ ജയ് വിളിക്കില്ലെന്ന് നേരത്തെ അസദുദ്ദീന്‍ ഉവൈസി എം.പി പറഞ്ഞതോടെയാണ് വിഷയം ചര്‍ച്ചയായത്. ഇതിന് ശേഷം ബി.ജെ.പിയും ആര്‍.എസ്.എസും ഉവൈസിക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു.

 

 

 

 

 

 

 

 

 

 

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story