Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാളും അസമും നാളെ ബൂത്തിലേക്ക്

text_fields
bookmark_border
ബംഗാളും അസമും നാളെ ബൂത്തിലേക്ക്
cancel

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലും അസമിലും നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ആദ്യഘട്ടം തിങ്കളാഴ്ച. അസമിലെ 65 മണ്ഡലങ്ങളിലും പശ്ചിമ ബംഗാളിലെ 18 മണ്ഡലങ്ങളിലും തിങ്കളാഴ്ച ജനം വിധിയെഴുതും. 540 ഓളം സ്ഥാനാര്‍ഥികളാണ് ആദ്യഘട്ടത്തില്‍ പോരിനിറങ്ങുന്നത്.
തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രചാരണം ശനിയാഴ്ച അവസാനിക്കും. തെരഞ്ഞെടുപ്പ് കമീഷന്‍ വിപുല തയാറെടുപ്പുകളാണ് നടത്തുന്നത്.  126 മണ്ഡലങ്ങളുള്ള അസമില്‍ അടുത്ത ഘട്ടം ഏപ്രില്‍ 11 ന് നടക്കും. 294 നിയമസഭ മണ്ഡലങ്ങളുള്ള പശ്ചിമ ബംഗാളില്‍ ആറ് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ടം ഏപ്രില്‍ നാല്, 11 ദിവസങ്ങളിലായാണ് നടക്കുക. 11ന് 39 മണ്ഡലങ്ങള്‍ ജനവിധിയെഴുതും.
മേയ് അഞ്ചിനാണ് അവസാനഘട്ടം. അസമിലും ബംഗാളിലും മേയ് 19ന് തന്നെയാണ് വോട്ടെണ്ണല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story