മേല്‍പാലം ദുരന്തം: മരണം 27 ആയി
text_fieldsകൊല്‍ക്കത്ത: നഗരത്തില്‍ നിര്‍മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 27 ആയി. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഇന്നലെ മൂന്ന് മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. പാലം നിര്‍മാണ കമ്പനിയായ ഐ.വി.ആര്‍.സി.എല്ലുമായി സഹകരിച്ച കൊല്‍ക്കത്ത മെട്രോപോളിറ്റന്‍ ഡെവലപ്മെന്‍റ് അതോറിയിറ്റിയിലെ രണ്ട് സീനിയര്‍ എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്തു. കമ്പനിക്കെതിരെ മന$പൂര്‍വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. എന്നാല്‍, ദുരന്തത്തിന് പിന്നില്‍ സ്ഫോടനമുള്‍പ്പെടെയുളള സാധ്യത തള്ളിക്കളയാനാവില്ളെന്നാണ് ഐ.വി.ആര്‍.സി.എല്ലിന്‍െറ നിലപാട്.
അതിനിടെ, ദുരന്ത സ്ഥലം കോണ്‍ഗ്രസ ്ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. പരിക്കേറ്റവരെ അദ്ദേഹം ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ബംഗാളില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കാനത്തെിയതായിരുന്നു രാഹുല്‍.ഗണേഷ് ടാക്കീസിന് സമീപം പ്രശസ്തമായ ബരാ ബസാറിലെ വിവേകാനന്ദ റോഡിലാണ് വ്യാഴാഴ്ച കോണ്‍ക്രീറ്റ് ജോലി പുരോഗമിക്കുന്നതിനിടെ മേല്‍പാലത്തിന്‍െറ 100 മീറ്റര്‍ ഭാഗം പൊളിഞ്ഞുവീണത്. കോണ്‍ക്രീറ്റിനും കൂറ്റന്‍ സ്റ്റീല്‍ തൂണുകള്‍ക്കും ഇടയില്‍പെട്ട യാത്രക്കാരാണ് മരിച്ചവരില്‍ ഏറെയും. 2009ലാണ് മേല്‍പാലം നിര്‍മാണം ആരംഭിച്ചത്.165 കോടി രൂപ ചെലവ് കണക്കാക്കിയ പാലത്തിന്‍െറ നിര്‍മാണം 18 മാസത്തിനുള്ളില്‍ തീര്‍ക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍, നിര്‍മാണം തുടങ്ങി ഏഴു വര്‍ഷം കഴിഞ്ഞിട്ടും 60 ശതമാനം ജോലികളെ പൂര്‍ത്തിയായിരുന്നുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
