Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവരാവകാശ...

വിവരാവകാശ പ്രവര്‍ത്തകന്‍െറ കൊലക്ക് പിന്നില്‍ നമോ ബ്രിഗേഡ് അംഗമെന്ന് സംശയം

text_fields
bookmark_border

മംഗളൂരു: വിവരാവകാശ പ്രവര്‍ത്തകന്‍ വിനായക് പാണ്ഡുരംഗ് ബാലിഗയുടെ മരണത്തിനു പിന്നില്‍ നമോ ബ്രിഗേഡ് കണ്‍വീനര്‍ നരേഷ് ഷിനോയിയെന്ന് പൊലീസ് സംശയം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ നരേന്ദ്ര മോദിയുടെ പ്രചാരണത്തിന് കര്‍ണാടകയില്‍ രൂപവത്കരിച്ചതാണ് നമോ ബ്രിഗേഡ്. നരേഷിനുവേണ്ടി പൊലീസ് തിരച്ചില്‍ ശക്തമാക്കി. ആര്‍.എസ്.എസുമായി സജീവബന്ധം പുലര്‍ത്തുന്ന ഇയാളുടെ മൂന്നു കൂട്ടാളികളെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ്ചെയ്തിരുന്നു.  മാര്‍ച്ച് 21നാണ് വിനായക് കൊല്ലപ്പെട്ടത്. ബി.ജെ.പി പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം, നാട്ടിലെ ക്ഷേത്രഫണ്ടിലെ ഒമ്പതു കോടി രൂപ വകമാറ്റിച്ചെലവഴിക്കുന്നതായി വിവരാവകാശ രേഖകള്‍ ഉപയോഗിച്ച് തെളിയിച്ചിരുന്നു. മംഗളൂരുവിലെ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെയും കൈയേറ്റങ്ങള്‍ക്കെതിരെയും വിവരാവകാശ രേഖകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vinayak Pandurang Baligarti activists
Next Story